കുവൈത്ത്: തൊഴിലാളി ക്ഷാമം വിദേശ റിക്രൂട്ട്മെന്റ് വേണമെന്ന് ആവശ്യം

കുവൈത്ത് സിറ്റി: മത്സ്യബന്ധന മേഖലയില്‍ തൊഴിലാളി ക്ഷാമം രൂക്ഷമെന്ന് തൊഴിലാളി യൂനിയന്‍. വിദേശ രാജ്യങ്ങളില്‍നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ അനുവദിക്കണമെന്നും യൂനിയന്‍ ആവശ്യപ്പെട്ടു.

പ്രാദേശിക വിപണിയില്‍ തൊഴിലാളികള്‍ ലഭ്യമല്ലാത്തതും പ്രതിസന്ധി വര്‍ധിപ്പിക്കുന്നതായി മത്സ്യത്തൊഴിലാളി യൂനിയന്‍ മേധാവി ധാഹര്‍ അല്‍ സുവയാന്‍ വ്യക്തമാക്കി. തൊഴിലാളികളെ വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്ന് ആഭ്യന്തര മന്ത്രി ശൈഖ് തലാല്‍ അല്‍ ഖാലിദിനോട്‌ ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു.

രാജ്യത്തെ മത്സ്യബന്ധന മേഖലയില്‍ രൂക്ഷമായ തൊഴിലാളി ക്ഷാമമാണ്. പുതിയ തൊഴില്‍ പെര്‍മിറ്റുകള്‍ക്കായി യൂനിയനിലെ അംഗങ്ങള്‍ വിസ അപേക്ഷ നല്‍കിയെങ്കിലും തീരുമാനമായില്ല. നിലവില്‍ വിസ അനുവദിക്കുന്നതില്‍ കര്‍ശന നിയന്ത്രണമാണ് രാജ്യത്ത്. കമ്ബനികളുടെയും സ്ഥാപനങ്ങളുടെയും ആവശ്യം ബോധ്യപ്പെട്ടശേഷം മാത്രം തൊഴില്‍ വിസ അനുവദിച്ചാല്‍ മതിയെന്ന് അഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിരുന്നു.

Next Post

യു.കെ: ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനില്‍ വീട്ടുവാടക കുതിച്ചുയരുന്നു

Wed Feb 1 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: ബ്രിട്ടന്റെ തലസ്ഥാന നഗരത്തിലെ താമസം ഇനി കൂടുതല്‍ ചെലവേറും. ലണ്ടനില്‍ വീടുകളുടെ വാടക കുതിച്ചുയരുകയാണ്. ശരാശരി രണ്ടര ലക്ഷം രൂപ (2,480 ഗ്രേറ്റ് ബ്രിട്ടണ്‍ പൗണ്ട്) യാണ് പല വീട്ടുടമകളും വാങ്ങുന്നതെന്നും പലരും വാടക കൂട്ടാന്‍ ശ്രമിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. ചില ഇടങ്ങളില്‍ മൂന്നു ലക്ഷം വരെ വാടകയെത്തി. വര്‍ധിപ്പിച്ച വൈദ്യൂതി നിരക്കിനൊപ്പം വാടകയും കൂടുന്നത് ലണ്ടന്‍ നഗരത്തില്‍ […]

You May Like

Breaking News

error: Content is protected !!