കുവൈത്ത്: കുവൈറ്റിലെ പ്രമുഖ മലയാളി വ്യവസായി ജോണ്‍ മാത്യു അന്തരിച്ചു

കുവൈറ്റ് :കുവൈറ്റിലെ പ്രമുഖ മലയാളി വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന ശ്രീ ജോണ്‍ മാത്യു നാട്ടില്‍ അന്തരിച്ചു. അദ്ദേഹത്തിന് 84 വയസായിരുന്നു. ഏകദേശം 60 വര്‍ഷത്തോളം കുവൈറ്റിലുണ്ടായിരുന്ന അദ്ദേഹം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പ്രവാസം മതിയാക്കി നാട്ടില്‍ സ്ഥിര താമസമാക്കുകയായിരുന്നു.

അറുപതുകളില്‍ കുവൈറ്റിലെ വൈദ്യുതി-ജല മന്ത്രാലയത്തില്‍ ജീവനക്കാരനായി ചേര്‍ന്ന ജോണ്‍ മാത്യു, പിന്നീട് നിരവധി കമ്ബനികളില്‍ ജോലി ചെയ്യുകയും വ്യവസായിയായി വളരുകയായിരുന്നു. കുവൈറ്റിലെ വിവിധ സ്ഥാപനങ്ങളുടെ ബോര്‍ഡ് അംഗവും മേധാവിയുമായിരുന്ന അദ്ദേഹം കേരള സര്‍ക്കാരിന്റെ നോര്‍ക്ക പദ്ധതിയുടെ ഔദ്യോഗിക പ്രതിനിധിയായും സേവനം ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം കുവൈറ്റ് വിട്ടശേഷം എറണാകുളത്ത് വിശ്രമജീവിതം നയിക്കുകയായിരുന്നു. രമണിയാണ് ഭാര്യ. മക്കള്‍ അന്ന, സാറ.

Next Post

യു.കെ: പണിമുടക്ക് പ്രഖ്യാപിച്ച് മിഡ്വൈഫുമാരും ഫിസിയോതെറാപ്പിസ്റ്റുകളും; ഫെബ്രുവരി ഏഴിന് സമരത്തിനിറങ്ങും

Tue Jan 24 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: എന്‍എച്ച്എസിലെ നഴ്സുമാരും ആംബുലന്‍സ് ഡ്രൈവര്‍മാരും നടത്തുന്ന പണിമുടക്കുകള്‍ പരിഹരിക്കാത്ത സാഹചര്യത്തില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സമരമുഖത്തേക്ക്. വെയില്‍സിലെ മിഡ്വൈഫുമാരാണ് എന്‍എച്ച്എസ് പണിമുടക്കുകളിലേക്ക് പുതുതായി എത്തുന്നത്. ഫെബ്രുവരി ഏഴിന് പണിമുടക്കിന് ഇറങ്ങുമെന്ന് റോയല്‍ കോളേജ് ഓഫ് മിഡ്വൈഫ്സ് വ്യക്തമാക്കി. ഒരു ദശകത്തിലേറെയായി തുടരുന്ന ശമ്പളമരവിപ്പിന് പുറമെ ഇക്കുറി ഓഫര്‍ ചെയ്ത തുക തികച്ചും അപമാനമാണെന്ന് കൂടി കുറ്റപ്പെടുത്തിയാണ് യൂണിയന്‍ […]

You May Like

Breaking News

error: Content is protected !!