കുവൈത്ത്: കബ്ദ് റോഡില്‍ വാഹനാപകടം, മലയാളി മരിച്ചു

കുവൈത്ത് സിറ്റി: കബ്ദ് റോഡില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. തിരുവല്ല വെണ്‍പാല സ്വദേശി ടോമി തോമസാണ് (46) മരിച്ചത്.

തിങ്കളാഴ്ച രാവിലെയാണ് അപകടം. ടോമി തോമസ് സഞ്ചരിച്ച കാര്‍ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. വര്‍ഷങ്ങളായി കുവൈത്തില്‍ പ്രവാസിയായ ടോമി തോമസ് ജി.ഡി.എം.സി കമ്ബനിയില്‍ സേഫ്റ്റി ഓഫിസറായിരുന്നു. കുടുംബത്തോടൊപ്പം അബ്ബാസിയയിലായിരുന്നു താമസം.

തിങ്കളാഴ്ച രാവിലെ ജോലിസ്ഥലത്തേക്ക് പോകുമ്ബോഴായിരുന്നു അപകടം. ആരിഫ്ജാൻ സെന്ററില്‍ നിന്നുള്ള ഫയര്‍ ഫോഴ്സ് ഉടൻ സഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. ഇരുവാഹനങ്ങളും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. ടോമി തോമസിന്റെ ഭാര്യ സിനിമോള്‍ സബ ആശുപത്രിയില്‍ പീഡിയാട്രിക് നഴ്സാണ്. മക്കള്‍: അലൻ തോമസ്, കെവിൻ തോമസ്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ നടന്നുവരുന്നു.

Next Post

യു.കെ: കുടിയേറ്റം നിയന്ത്രിക്കാന്‍ അഞ്ചിന പദ്ധതി, കെയറര്‍ ജോലിക്ക് ഇനി ആശ്രിത വിസയില്ല

Tue Dec 5 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: കുടിയേറ്റം തടയാന്‍ വീസ നിയമങ്ങള്‍ കര്‍ക്കശമാക്കി ബ്രിട്ടണ്‍. ഇതിനായി അഞ്ചിന പദ്ധതിയാണ് തിങ്കളാഴ്ച സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെഇന്ത്യയില്‍ നിന്നടക്കം കെയറര്‍ ജോലിക്കെത്തുന്നവര്‍ക്ക് ഇനി ആശ്രിത വീസ ലഭിക്കില്ല. വിദേശികള്‍ക്ക് കുടുംബ വീസ ലഭിക്കാനുള്ള ശമ്പള പരിധിയും ഉയര്‍ത്തി.രാജ്യത്തേക്കുള്ള വിദേശ കുടിയേറ്റം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കിയത്. ഇന്ത്യക്കാരെയും ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെയും […]

You May Like

Breaking News

error: Content is protected !!