ഒമാന്‍: രാജ്യത്തേക്ക് വളര്‍ത്തുമൃഗങ്ങളെ കൊണ്ടുവരുന്നതിന് പ്രത്യേക നിബന്ധനകള്‍ – ലംഘിച്ചാല്‍ കര്‍ശന നടപടി

മസ്‌ക്കത്ത്: രാജ്യത്തേക്ക് വളര്‍ത്തുമൃഗങ്ങളായ നായ, പൂച്ച എന്നിവയെ കൊണ്ടുവരുന്നതില്‍ കര്‍ശന നിബന്ധന മുന്നോട്ടുവെച്ച്‌ ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. ഒമാനില്‍ നിരോധിക്കപ്പെട്ട വിഭാഗം നയ്ക്കളെ കൊണ്ടുവരുന്നതില്‍ വിലക്കേര്‍പ്പെടുത്തുന്നതുള്‍പ്പടെ കര്‍ശന നിബന്ധനകളാണ് അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പിറ്റ്ബുള്‍, അമേരിക്കന്‍ ബുള്ളി, മാസ്റ്റിഫ്, ഫിലാ ബ്രസിലീറോ, ഡോഗോ അര്‍ജന്‍റീനോ, ജപ്പാനീസ് ടോസ്റ്റ, ഡോബര്‍മാന്‍ പിന്‍ചര്‍, പ്രസാ കനാറിയോ, എസ്റ്റാപോര്‍ഡ് ഷെയര്‍ ടെറിയര്‍, റോട്ട്വീലര്‍, ബോക്സര്‍, ബുഇര്‍ബോഇല്‍, കസോസിയന്‍ ഷെപ്പേര്‍ഡ് ഡോഗ്, അനാട്ടോളിയന്‍, കരബാക്ക് ഗ്രേറ്റ് ഡയിന്‍ എന്നീ വിഭാഗം നായ്ക്കളെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

നായ, പൂച്ച എന്നീ വളര്‍ത്തുമൃഗങ്ങളെ കൊണ്ടുവരുന്നവര്‍ ബയാന്‍ വെബ്സൈറ്റ് വഴി ഇറക്കുമതി പെര്‍മിറ്റ് വാങ്ങിയിരിക്കണം. വിമാനത്തില്‍ കയറ്റുന്നതിന് മുമ്ബായി ഇറക്കുമതി പെര്‍മിറ്റ് എടുക്കേണ്ടതാണ് കയറ്റുമതി ചെയ്യുന്ന രാജ്യത്തുനിന്നും മൃഗ ആരോഗ്യവകുപ്പിന്റെ സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്. വളര്‍ത്തുമൃഗത്തിന് നാലുമാസത്തില്‍ കൂടുതല്‍ പ്രായം വേണമെന്ന നിബന്ധനയും ഒമാന്‍ എയര്‍ലൈന്‍ അധികൃതര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.

പേവിഷ കുത്തിവെയ്പ്പ് നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. കുത്തിവെയ്പ്പ് നടത്തിയതിന് ഒരുമാസത്തിനുശേഷമാണ് ഇവയെ ഒമാനിലേക്ക് കൊണ്ടുവരാന്‍ അനുവാദമുള്ളൂ. അതേസമയം ഒരുവര്‍ഷത്തിനുള്ളില്‍ കുത്തിവെപ്പെടുത്ത സര്‍ട്ടിഫിക്കറ്റും വളര്‍ത്തുമൃഗങ്ങള്‍ക്ക് വേണമെന്ന നിബന്ധനയുണ്ട്. കുത്തിവെയ്പ്പ് രേഖകളടങ്ങിയ മൈക്രോചിപ്പ് ഐഡി നിര്‍ബന്ധമായും വളര്‍ത്തുമൃഗങ്ങളായ നായകള്‍ക്കും പൂച്ചകള്‍ക്കും ഉണ്ടായിരിക്കണമെന്ന് ഒമാന്‍ എയര്‍ലൈന്‍ അധികൃതര്‍ നിര്‍ദേശിക്കുന്നുണ്ട്. നിയമങ്ങള്‍ ലംഘിച്ച്‌ മൃഗങ്ങളെ രാജ്യത്ത് കൊണ്ടുവന്നാല്‍ നിയമനടപടികള്‍ക്ക് വിധേയമാകും.

Next Post

കുവൈത്ത്: എല്‍.ഡി.സി രാജ്യങ്ങള്‍ക്ക് സുസ്ഥിര വളര്‍ച്ച ഉറപ്പാക്കണം -കുവൈത്ത് വിദേശകാര്യമന്ത്രി

Tue Mar 7 , 2023
Share on Facebook Tweet it Pin it Email ഇത്തരം രാജ്യങ്ങള്‍ക്ക് പിന്തുണ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ദോഹയില്‍ നടന്ന യു.എന്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിന്റെ കാര്യത്തില്‍ രാജ്യങ്ങള്‍ ഗുണപരമായ കുതിച്ചുചാട്ടം നടത്തിയിട്ടുണ്ടെങ്കിലും അത്തരം വളര്‍ച്ച സ്ഥിരവും സുസ്ഥിരവുമായി തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം ഉണര്‍ത്തി. കടം, പട്ടിണി തുടങ്ങിയ വര്‍ധിച്ചുവരുന്ന പ്രതിബന്ധങ്ങളെ മറികടക്കാന്‍ അവികസിത രാജ്യങ്ങളെ സഹായിക്കുന്നതിന് സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും കുവൈത്ത് ഉറച്ച […]

You May Like

Breaking News

error: Content is protected !!