യു.കെ: എലിസബത്ത് രാജ്ഞിയുടെ ഭൗതികശരീരത്തിനു അടുത്ത് റോയല്‍ ഗാര്‍ഡ് കുഴഞ്ഞു വീണു

ലണ്ടന്‍: വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളില്‍ എലിസബത്ത് രാജ്ഞിയുടെ ഭൗതികശരീരത്തിനു അടുത്തുണ്ടായിരുന്ന റോയല്‍ ഗാര്‍ഡ് കുഴഞ്ഞു വീണു.

മറ്റുള്ളവര്‍ രാജ്ഞിക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതിടെയാണ് റോയല്‍ ഗാര്‍ഡ് അംഗം കുഴഞ്ഞുവീണത്. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഉടന്‍ തന്നെ മറ്റു സുരക്ഷാ ജീവനക്കാര്‍ റോയല്‍ ഗാര്‍ഡ് അംഗത്തിന്റെ അടുത്തേക്ക് ഓടിയെത്തുന്നതും വീഡിയോയില്‍ കാണാം.

റോയല്‍ ഗാര്‍ഡ് കുഴഞ്ഞു വീണതോടെ കുറച്ചു സമയത്തേക്ക് ചടങ്ങിന്റെ തത്സമയ സംപ്രേഷണം തടസ്സപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ച സ്‌കോട്ലന്‍ഡിലെ ബാല്‍മോറല്‍ കാസിലില്‍ അന്തരിച്ച രാജ്ഞിയുടെ മൃതദേഹം ഇന്നലെയാണ് ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്ററിലെത്തിച്ചത്. 19നാണ് സംസ്‌കാരം.

Next Post

യുകെ: വളരെ വേഗത്തിൽ വ്യാപിക്കുന്ന കോവിഡ് വകഭേദം യുകെയിലും !

Thu Sep 15 , 2022
Share on Facebook Tweet it Pin it Email ലണ്ടന്‍: യുഎസില്‍ വളരെ വേഗത്തില്‍ വ്യാപിക്കുന്ന ഒമിക്രോണ്‍ വകഭേദത്തിന്റെ ഉപവകഭേദമായ ബിഎ.4.6 യുകെയിലും വ്യാപിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചു. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ (യുകെഎച്ച്‌എസ്‌എ) കണക്ക് പ്രകാരം ഓഗസ്റ്റ് മൂന്നാംവാരത്തില്‍ 3.3 ശതമാനം സാംപിളുകളും ബിഎ.4.6 ആണെന്ന് കണ്ടെത്തി. അതിനുശേഷം ഇത് 9 ശതമാനമായി ഉയര്‍ന്നു. യുഎസില്‍ സമീപകാലത്ത് സ്ഥിരീകരിച്ച കേസുകളില്‍ 9 ശതമാനത്തിലധികം ബിഎ.4.6 ആണെന്നാണ് സെന്റര്‍സ് ഫോര്‍ […]

You May Like

Breaking News

error: Content is protected !!