കുവൈത്ത്: 130 കുട്ടികള്‍ക്ക്‌ കൈത്താങ്ങായ്‌ കുവൈത്ത് വയനാട്‌ അസോസിയേഷന്‍ – വിദ്യാകിരണ്‍ 2023 പൂര്‍ത്തിയായി

കുവൈത്ത് സിറ്റി: കുവൈത്ത് വയനാട് അസോസിയേഷൻ എല്ലാവര്‍ഷവും വയനാട് ജില്ലയിലെ നിര്‍ദ്ധനരായ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്ക് നല്‍കിവരുന്ന വിദ്യാഭ്യാസ പഠനോപകരണ വിതരണത്തിന്റെ ഭാഗമായി, ‘വിദ്യാകിരണ്‍ 2023’ ഈ വര്‍ഷം 130 കുട്ടികള്‍ക്ക് ഒരുവര്‍ഷത്തേക്ക് ആവശ്യമായ മുഴുവൻ പഠനോപകരണങ്ങളും 250 രൂപയാത്ര ബത്തയും നല്‍കി.

വയനാട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ വയനാട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ കുവൈറ്റ് വയനാട് അസോസിയേഷന്റെ സ്ഥാപക പ്രസിഡണ്ടും വിദ്യാകിരണ്‍ 2023 കണ്‍വീനറുമായ റോയി മാത്യു പരിപാടിയുടെ അധ്യക്ഷനായിരുന്നു. തുടര്‍ന്ന് കിറ്റ് വിതരണവും നടത്തി. കുവൈറ്റ് വയനാട് അസോസിയേഷൻ പ്രസിഡന്റ് ശ്രീ ബ്ലെസൻ സാമുവല്‍ വിഡിയോ സന്ദേശവും നല്‍കി.

എബി പോള്‍, മിനി കൃഷ്ണ, ജോജോ ചാക്കോ, ജസ്ന മൻസൂര്‍, മേഴ്സി കുഞ്ഞുമോള്‍, ലെനി തോമസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച്‌ സംസാരിച്ചു.ഈ വര്‍ഷം സിബിഎസ്‌ഇ സ്റ്റേറ്റ് കലോത്സവത്തില്‍ ലൈറ്റ് മ്യൂസിക്കിന് ഫസ്റ്റ് റണ്ണറപ്പായ കുമാരി ഏഞ്ജലീന റംസി പെരിക്കല്ലൂരിന് മെമെന്റോ നല്‍കി ആദരിച്ചു. പ്രൗഢവും ലളിതവുമായ ചടങ്ങിന് കുവൈത്ത് വയനാട് അസോസിയേഷന്റെ മുൻ പ്രസിഡന്റ് റംസി ജോണ്‍ സ്വാഗതവും ട്രഷറര്‍ അജേഷ് സെബാസ്റ്റ്യൻ നന്ദിയും രേഖപ്പെടുത്തി .

Next Post

യു.കെ : യുകെയിലെ ആദ്യത്തെ ആസൂത്രിത നഗരമായ സ്റ്റീവനേജ് കൗണ്‍സിലിന്റെ ഡെപ്യൂട്ടി മേയറായി മലയാളി വനിത അനീസ തിരഞ്ഞെടുക്കപ്പെട്ടു.

Thu Jun 15 , 2023
Share on Facebook Tweet it Pin it Email സ്റ്റീവനേജില്‍ നടന്ന യൂത്ത് കൗണ്‍സില്‍ ഡെപ്യൂട്ടി മേയറായി മലയാളി യുവതി തെരഞ്ഞെടുക്കപ്പെട്ടു. കൗണ്‍സിലര്‍മാര്‍ക്ക് കിട്ടിയ വോട്ടുകളില്‍ മുന്‍തൂക്കം നേടിയ അനീസ റെനി മാത്യുവിനായി സ്റ്റീവനേജ് യൂത്ത് കൗണ്‍സില്‍ ഭരണ ഘടന തിരുത്തയെഴുതി പുതിയ പദവി അവര്‍ക്കായി സൃഷ്ടിക്കേണ്ടി വന്നു. അനീസയുടെ അതുല്യ പ്രതിഭക്കു അവസരം കൊടുക്കുന്നതിനു പുറമെ അവരുടെ കഴിവുകളും, വ്യക്തിഗത നേട്ടങ്ങളും പ്രയോജനപ്പെടുത്തി യുവജനങ്ങള്‍ക്കിടയില്‍ അവരുടെ സേവനങ്ങള്‍ […]

You May Like

Breaking News

error: Content is protected !!