പോലീസുകാര്‍ക്ക് പെപ്പര്‍ സ്‌പ്രേ ഉപയോഗിക്കാം: അനുമതി നല്‍കി കുവൈത്ത്

കുവൈത്ത് സിറ്റി: പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പെപ്പര്‍ സ്‌പ്രേ ഉപയോഗിക്കാന്‍ അനുമതി നല്‍കി കുവൈത്ത്.

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് സെക്യൂരിറ്റി സെക്ടര്‍ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫറാജ് അല്‍ സൗബിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

സ്വയരക്ഷക്കായോ അല്ലെങ്കില്‍ മറ്റൊരാള്‍ ആക്രമിക്കപ്പെടുമ്ബോള്‍ അവര്‍ക്ക് സംരക്ഷണം നല്‍കാനോ വേണ്ടി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കുവൈത്തില്‍ പെപ്പര്‍ സ്‌പ്രേ ഉപയോഗിക്കാം. രാജ്യത്തെ നിയമ വ്യവസ്ഥ ശക്തിപ്പെടുത്താനും ക്രമസമാധാന നില ഭദ്രമാക്കാനുമാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

രാജ്യത്തെ പോലീസ് നിയമം ഉള്‍പ്പെടെയുള്ള വിവിധ നിയമങ്ങള്‍ക്ക് അനുസൃതമായാണ് തീരുമാനമെടുത്തതെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Next Post

ഒമാൻ: എട്ട് വിഭാഗം സാമ്പത്തിക ഇടപാടുകള്‍ക്ക് ഇ-പെയ്‌മെന്റ് സംവിധാനം നിര്‍ബന്ധമാക്കി

Wed Apr 20 , 2022
Share on Facebook Tweet it Pin it Email സ്വര്‍ണ്ണം, വെള്ളി വ്യാപാരം അടക്കമുള്ള എട്ട് വിഭാഗം സാമ്ബത്തിക ഇടപാടുകള്‍ക്ക് ഇ-പെയ്‌മെന്റ് സംവിധാനം നിര്‍ബന്ധമാക്കി ഒമാന്‍ വാണിജ്യ-വ്യവസായ-ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ മന്ത്രാലയം ഉത്തരവിറക്കി. സ്വര്‍ണ്ണം, വെള്ളി എന്നിവയ്ക്കു പുറമേ, ഭക്ഷ്യോല്‍പന്നങ്ങളുടെ വില്‍പന, റസ്റ്റോറന്റ്, കഫെ, പച്ചക്കറി-പഴം വര്‍ഗ്ഗ വ്യാപാരം, ഇലക്‌ട്രോണിക് ഉല്‍പന്നങ്ങളുടെ വ്യാപാരം, കെട്ടിട നിര്‍മാണ ഉല്‍പന്നങ്ങളുടെ വ്യാപാരം, പുകയില വ്യാപാരം എന്നിവയ്ക്കാണ് ഇ-പെയ്‌മെന്‍് സംവിധാനം നിര്‍ബന്ധമാക്കിയിരിക്കുന്നത്. വ്യവസായ മേഖല, […]

You May Like

Breaking News

error: Content is protected !!