ഒമാന്‍: ഇന്ത്യന്‍ എംബസിയില്‍ രക്തദാന കാമ്ബയിന് തുടക്കം

മസ്കത്ത്: റമദാന്‍ മാസത്തില്‍ സാധാരണയായി അനുഭവപ്പെടുന്ന രക്തദൗര്‍ലഭ്യം പരിഹരിക്കുന്നതിനായി ഒമാനിലെ ഇന്ത്യന്‍ എംബസി നടത്തുന്ന രക്തദാന കാമ്ബയിന് തുടക്കം.

എംബസി ഓഡിറ്റോറിയത്തില്‍ രാവിലെ നടന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രി ഹിലാല്‍ ബിന്‍ അലി അല്‍ സബ്തി ഉദ്ഘാടനം ചെയ്തു. ഒമാന്‍ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച്‌ ഏപ്രില്‍ 19 വരെ നടക്കുന്ന കാമ്ബയിനില്‍ രാവിലെ ഒമ്ബത് മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ എംബസിയിലെത്തി രക്തം ദാനം ചെയ്യാം.

സലാല, സുഹാര്‍ എന്നിവിടങ്ങളിലും രക്തദാന ഡ്രൈവ് നടത്തുന്നുണ്ട്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഇന്ത്യന്‍ എംബസി വിശുദ്ധ റംസാന്‍ മാസത്തില്‍ രക്തദാന ക്യാമ്ബ് സംഘടിപ്പിക്കുന്നത്. 1500ലധികം ആളുകളുടെ പങ്കാളിത്തത്തോടെ 1397 യൂനിറ്റ് രക്തമാണ് കഴിഞ്ഞ വര്‍ഷം സംഭാവന ചെയ്യാനായത്. ഈ വര്‍ഷം ഇതില്‍ കൂടുതല്‍ രക്തംദാനം ചെയ്യാനാകുമെന്ന വിശ്വാസത്തിലാണ് സംഘാടകര്‍. ഒമാനിലെ ഇന്ത്യന്‍ സമൂഹം ഡ്രൈവിങില്‍ പങ്കാളികളായി രക്തദാനത്തെ പ്രോത്സാഹിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ ആരോഗ്യമന്ത്രി അഭിനന്ദിച്ചു.

പ്രാദേശിക സമൂഹത്തിന്റെ ആരോഗ്യ ആവശ്യങ്ങളെ പിന്തുണക്കാന്‍ ഒമാനിലെ ഇന്ത്യന്‍ സമൂഹം പ്രതിജ്ഞാബദ്ധമാണെന്ന് ചടങ്ങില്‍ സംസാരിച്ച ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരങ് പറഞ്ഞു. രക്തം ദാനം ചെയ്യുകയും പരിപാടി വിജയിപ്പിക്കാന്‍ സഹായിക്കുകയും ചെയ്ത സേവാ ഇന്റര്‍നാഷനല്‍, ബഹ്‌വാന്‍ എന്‍ജിനീയറിങ് ഗ്രൂപ്പ്, അല്‍ നബ ഗ്രൂപ്പ്, അല്‍ അന്‍സാരി ഗ്രൂപ്പ്, അല്‍ തസ്‌നിം ഗ്രൂപ്പ്, സലാലയിലെയും സുഹാറിലെയും ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ശാഖകള്‍, ഒമാനിലെ വിവിധ യോഗ സംഘടനകള്‍, ഇന്ത്യന്‍ സ്‌കൂളുകള്‍, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് എന്നിവയെ എംബസി പ്രശംസിക്കുകയും ചെയ്തു.

Next Post

കുവൈത്ത്: കുവൈത്തില്‍ പ്രവാസി അധ്യാപകരെ പിരിച്ചുവിടാനുള്ള തീരുമാനം പുനപ്പരിശോധിക്കാന്‍ സര്‍ക്കാര്‍

Mon Apr 17 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി : സ്വദേശി വത്ക്കരണത്തിന്റെ ഭാഗമായി പ്രവാസി അധ്യാപകരെ പിരിച്ചുവിട്ട് പകരം സ്വദേശികളെ നിയമിക്കാനുള്ള തീരുമാനം പുനരവലോകനം ചെയ്യാന്‍ ഒരുങ്ങി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാഭ്യാസ മന്ത്രാലയത്തില്‍ കുവൈത്തി വത്ക്കരണ നയം നടപ്പിലാക്കുന്നതില്‍ തിടുക്കം പാടില്ലെന്നും ഇത് സംബന്ധിച്ച്‌ ജാഗ്രത പാലിക്കണമെന്നും ടീച്ചേഴ്സ് അസോസിയേഷന്‍ നേരത്തെ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. യോഗ്യരായ സ്വദേശി അധ്യാപകരുടെ ലഭ്യത ഉറപ്പുവരുത്തുകയും അധ്യാപന […]

You May Like

Breaking News

error: Content is protected !!