ഒമാന്‍: ആടുജീവീതം സിനിമ ഒമാനില്‍ വെച്ച് ഷൂട്ട് നടക്കാതെപോയത് മലയാളികളായ ചില ആളുകളുടെ നിക്ഷിപ്ത താല്‍പര്യം മൂലം

മസ്കത്ത്: ആടുജീവീതം സിനിമ ഒമാനില്‍ ഷൂട്ട് ചെയ്യാൻ തീരുമാനിച്ചതായിരുന്നെങ്കിലും അത് നടക്കാതെപോയത് മലയാളികളായ ചില ആളുകളുടെ നിക്ഷിപ്ത താല്‍പര്യം മൂലമാണെന്ന് സംവിധായകൻ ബ്ലസി.

മസ്കത്തിലെ ഒമാൻ ഫിലിം സൊസെറ്റിയില്‍ നടത്തിയ വാർത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമ പ്രദർശനത്തിന് അനുമതി ഇല്ലാതാക്കാനും ഇക്കൂട്ടർ ശ്രമിച്ചു. സിനിമക്ക് ആധാരമായ പുസ്തകം നിരോധിച്ചതാണെന്ന് പറഞ്ഞായിരുന്നു പ്രചാരണം. നിലവില്‍ സൗദിയിലും കുവൈത്തിലും ഒഴിച്ച്‌ ജി.സി.സിയില്‍ എല്ലായിടത്തും പ്രദർശനത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. ഇവിടെയും ഉടൻ സിനിമ റിലീസ് ചെയ്യും.സിനിമയെ ഓസ്കാറുമായി ചേർത്തുവെച്ച്‌ പറയുന്നത് കേള്‍ക്കുമ്ബോള്‍ സന്തോഷം നല്‍കുന്നതാണ്. എന്നാല്‍, അതിലേക്കുള്ള പാതക്ക് സാമ്ബത്തിക ചിലവ് ഏറെയുള്ളതാണെന്ന് ബ്ലസി പറഞ്ഞു. ചിത്രത്തിന് ഓസ്കാർ ലഭിക്കുക എന്നത് ചെറിയ കാര്യമല്ല. ഓസ്കാർ ലഭിക്കുമോ എന്ന ചോദ്യം പ്രസക്തമല്ലെന്നും ഓസ്കാർ ലഭിക്കുന്ന കാര്യം അതിനെ അതിന്‍റെ വഴിക്ക് വിടുന്നതാണ് നല്ലതെന്നും ത്വാലിബ് ബലൂഷി പറഞ്ഞു.

സിനിമയുടെ മുന്നൊരുക്കത്തിന്‍റെ ഭാഗമായി ഏറെ ആലോചിച്ചിരുന്നത് പ്രധാന ലോക്കേഷനായ മരുഭൂമിയെയും അർബാബിന്‍റ വേഷം ചെയ്യുന്ന ആളെയും കുറിച്ചായിരുന്നു. മരുഭൂമിയില്‍ ഷൂട്ടിങ്ങ് അനുഭവം പറഞ്ഞറിയിക്കാൻ പറ്റാത്തതിന് അപ്പുറത്താണ്. ഇന്ന് കണ്ട മരൂഭൂമിയായിരിക്കില്ല നാളെ വരുമ്ബോഴുണ്ടാകുക. കാറ്റടിച്ച്‌ അതിന്‍റെ കോലവും രൂപവുമെല്ലാം മാറിയിട്ടുണ്ടാകും.അർബാബിന്‍റ വേഷം ചെയ്ത ഒമാനി കലാകാരൻ ഡോ. ത്വാലിബ് അല്‍ബലൂഷി മികച്ച അഭിനമയമാണ് കാഴ്ചവെച്ചിട്ടുള്ളത്. മലയാളെ സിനിമയിലെ തിലകനെപോലെയാണ് അദ്ദേഹം. നോവലിലെ നജീബും സിനിമയിലെ നജീബും രണ്ടും വ്യത്യാസമുണ്ട്. മൂലക്കഥ അടിസ്ഥാനമാക്കി ഞാൻരൂപപ്പെടുത്തിയാതാണ് സിനിമയിലെ നജീബ്. അതുകൊണ്ട് മറ്റു വിവാദങ്ങളിലേക്ക് പോകാൻ താല്‍പര്യമിലെന്നും ബ്ലസി പറഞ്ഞു.

അർബാബിന്‍റെ വേഷം ചെയ്ത ഒമാനി കലാകാരൻ ത്വലിബ് അല്‍ബലൂഷി, ഹക്കീമായി അഭിനയിച്ച ഗോകുല്‍, ഗായകൻ ജിതിൻരാജ്, ഒമാനി ഗായകൻ ജാഹദ് അല്‍ അറൈസി, ഒമാനി നടനും സംവിധായകനുമായ മുനീർ തുടങ്ങിയവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.

Next Post

കുവൈത്ത്: ആവേശമായി അജ്പക്- കെ.എസ്.എ.സി വോളിബാള്‍ ടൂർണമെന്റ്

Sun May 5 , 2024
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് (അജ്പക്), കേരള സ്പോർട്സ് ആൻഡ് ആർട്സ് ക്ലബും (കെ.എസ്.എ.സി) സംയുക്തമായി വോളിബാള്‍ ടൂർണമെന്റ് സംഘടിപ്പിച്ചു. അബ്ബാസിയ കെ.എസ്.എ.സി ഗ്രൗണ്ടില്‍ നടന്ന ‘തോമസ് ചാണ്ടി മെമ്മോറിയല്‍ എവർ റോളിങ് ട്രോഫി സീസണ്‍ -2’ വോളിബാള്‍ പ്രേമികളുടെ സാന്നിധ്യം കൊണ്ടും വാശിയേറിയ മത്സരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി. ‘ശാരദാമ്മ വരിക്കോലില്‍ മെമ്മോറിയല്‍’ എവർ […]

You May Like

Breaking News

error: Content is protected !!