കുവൈത്ത്: ആവേശമായി അജ്പക്- കെ.എസ്.എ.സി വോളിബാള്‍ ടൂർണമെന്റ്

കുവൈത്ത് സിറ്റി: ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് (അജ്പക്), കേരള സ്പോർട്സ് ആൻഡ് ആർട്സ് ക്ലബും (കെ.എസ്.എ.സി) സംയുക്തമായി വോളിബാള്‍ ടൂർണമെന്റ് സംഘടിപ്പിച്ചു.

അബ്ബാസിയ കെ.എസ്.എ.സി ഗ്രൗണ്ടില്‍ നടന്ന ‘തോമസ് ചാണ്ടി മെമ്മോറിയല്‍ എവർ റോളിങ് ട്രോഫി സീസണ്‍ -2’ വോളിബാള്‍ പ്രേമികളുടെ സാന്നിധ്യം കൊണ്ടും വാശിയേറിയ മത്സരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി. ‘ശാരദാമ്മ വരിക്കോലില്‍ മെമ്മോറിയല്‍’ എവർ റോളിങ് ട്രോഫിക്ക് വേണ്ടിയുള്ള വെറ്ററൻസിന്റെ മത്സരവും ഇതിനൊപ്പം നടന്നു. മംഗളൂരു സ്പോർട്സ് ക്ലബ്‌ (എം.എസ്.സി) ജേതാക്കളായി. സാജ എ ടീം റണ്ണർ അപ് ആയി. വെറ്ററൻസ് വിഭാഗത്തില്‍ വോളി ലവേർസ് ജേതാക്കളായി. കെ.എസ്.എ.സി രണ്ടാം സ്ഥാനത്തെത്തി. ടൂർണമെന്റില്‍ മികച്ച അറ്റാക്കറായി മുബഷീറിനെയും മികച്ച പ്ലെയറായി സുബിയെയും മികച്ച സെറ്റർ ആയി വിഷ്ണുവിനെയും തിരഞ്ഞെടുത്തു.

യുനൈറ്റഡ് ഇന്ത്യൻ സ്കൂള്‍ മാനേജർ ജോണ്‍ തോമസ് (അനിയച്ചൻ) മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഡോ.ടോബി തോമസ് വിജയികള്‍ക്കുള്ള എവർ റോളിങ് ട്രോഫിയും യുനൈറ്റഡ് ഇന്ത്യൻ സ്കൂള്‍ അഡ്മിനിസ്ട്രേറ്റിവ് മാനേജർ ജോയല്‍ ജോർജ് റണ്ണർ അപ്പിനുള്ള ട്രോഫിയും സുരേഷ് വരിക്കോലില്‍ ‘ശാരദാമ്മ വരിക്കോലില്‍ മെമ്മോറിയല്‍’ എവർ റോളിങ് ട്രോഫിയും വിതരണം ചെയ്തു. അജ്പക് ചെയർമാൻ രാജീവ്‌ നടുവിലെമുറി, വനിതാവേദി ചെയർപെഴ്സണ്‍ ലിസൻ ബാബു, കെ.എസ്.എ.സി മുൻ പ്രസിഡന്റ്‌ പ്രദീപ് ജോസഫ് എന്നിവർ ആശംസകള്‍ നേർന്നു. അജ്‌പക്, കെ.എസ്.എ.സി ഭാരവാഹികളും പ്രവർത്തകരും നേതൃത്വം നല്‍കി.

Next Post

യു.കെ: മലയാളി യുവതി യുകെയില്‍ കുഴഞ്ഞു വീണു മരിച്ചു: 25-ാം വയസ്സില്‍ വിട പറഞ്ഞത് ഡെര്‍ബിയില്‍ താമസിക്കുന്ന ജെറീന

Sun May 5 , 2024
Share on Facebook Tweet it Pin it Email യുകെയിലെ ഡെര്‍ബിയില്‍ മലയാളി യുവതി കുഴഞ്ഞു വീണു മരിച്ചു. ഡെര്‍ബിക്കു സമീപം ബര്‍ട്ടനില്‍ താമസിക്കുന്ന ജെറീന (25)യാണു മരിച്ചത്. അവിവാഹിതയാണ്. വീട്ടില്‍ എക്‌സര്‍സൈസ് ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. മാതാപിതാക്കള്‍ – ജോര്‍ജ്, റോസ്ലി. സദോഹദരിമാര്‍ – മെറീന, അലീന. അങ്കമാലിക്കടുത്തു കറുകുറ്റി സ്വദേശികളാണ് ഈ കുടുംബം. നോട്ടിങ്ഹാമിലെ ഒരു സ്ഥാപനത്തില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുകയാണു ജെറീന. വിവാഹാലോചന […]

You May Like

Breaking News

error: Content is protected !!