കുവൈത്ത്: പൊതുമാപ്പ് – അബ്ദാലി ചാരാകേസിലെ പ്രതികളെ വിട്ടയച്ചു

കുവൈറ്റ് സിറ്റി: പ്രത്യേക പൊതുമാപ്പ് ഉത്തരവ് പ്രാബല്യത്തില്‍ വന്നതോടെ, അബ്ദാലി ചാരാകേസിലെ പ്രതികളെ ഇന്ന് രാവിലെ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വിട്ടയച്ചു.

പ്രതികളെ സ്വീകരിക്കാന്‍ കുടുംബാംഗങ്ങള്‍ സെന്‍ട്രല്‍ ജയിലിന് മുമ്ബിലെത്തിയിരുന്നു.

അമീര്‍ പ്രഖ്യാപിച്ച പൊതുമാപ്പിനെ തുടര്‍ന്ന് 20 പ്രതികളെയാണ് ഇന്ന് വിട്ടയച്ചത്. അബ്ദാലി ചാരക്കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ച ഒരു പ്രതി മാത്രമാണ് ഇപ്പോള്‍ സെന്‍ട്രല്‍ ജയിലിലുള്ളതെന്ന് സുരക്ഷാ വൃത്തങ്ങള്‍ വ്യക്തമാക്കി.

രാഷ്ട്രീയ കേസുകളില്‍ ശിക്ഷിക്കപ്പെട്ട 35 പേര്‍ക്കാണ് പൊതുമാപ്പ് നല്‍കുന്നത്. മറ്റു രാഷ്ട്രീയ കേസുകളില്‍ വിദേശത്ത് കഴിയുന്നവര്‍ നാളെ മുതല്‍ സ്വാദേശത്തേക്ക് മടങ്ങി തുടങ്ങുമെന്നാണ് സുരക്ഷാ വൃത്തങ്ങള്‍ നല്‍കുന്ന വിവരം

Next Post

സൗദി: ഇസ്‌ലാം മതം സ്വീകരിച്ച്‌ സൗദി - ബ്രിട്ടീഷ് കോണ്‍സുല്‍ ജനറല്‍

Sun Nov 14 , 2021
Share on Facebook Tweet it Pin it Email റിയാദ്: ഇസ്‌ലാം മതം സ്വീകരിച്ച്‌ സൗദി അറേബ്യയിലെ ബ്രിട്ടീഷ് കോണ്‍സുല്‍ ജനറല്‍ .സെയ്‌ഫ്‌ അഷര്‍ എന്നാണ് അദ്ദേഹത്തിന്റെ പുതിയ പേര്. ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ ഇദ്ദേഹം പേരു മാറ്റിയിട്ടുണ്ട്. മക്കയില്‍ ഉംറ നിര്‍വഹിക്കുന്നതിന്റെയും മദീനാപ്പള്ളി സന്ദര്‍ശിക്കുന്നതിന്റെ ചിത്രങ്ങള്‍ അദ്ദേഹം പങ്കുവച്ചു. ‘എന്റെ ഏറ്റവും പ്രിയപ്പെട്ട നഗരമായ മദീനയില്‍ തിരിച്ചെത്തിയതില്‍ സന്തോഷം. പ്രവാചകന്റെ പള്ളിയില്‍ പ്രഭാത നമസ്‌കാരം നിര്‍വഹിച്ചു’ – […]

You May Like

Breaking News

error: Content is protected !!