ഒമാന്‍: അടുത്ത വര്‍ഷം അവസാനം വരെ ഇന്ധനവില വര്‍ദ്ധനവുണ്ടാകില്ല നിര്‍ദ്ദേശം നല്‍കി ഒമാന്‍ സുല്‍ത്താന്‍

മസ്‌കത്ത്: ഒമാനില്‍ 2021 ഒക്ടോബറിലെ എണ്ണ വില അടുത്ത വര്‍ഷം അവസാനം വരെ നിലനിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കി ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്. വില വര്‍ധനവ് തടയാനും ഒമാന്‍ സുല്‍ത്താന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം നിര്‍ദ്ദേശം നല്‍കി. ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി സലാലയിലെ അല്‍ ഹുസ്ന്‍ കൊട്ടാരത്തിലാണ് മന്ത്രിസഭാ യോഗം ചേര്‍ന്നത്.

വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസുകള്‍ കുറയ്ക്കാനും ചില ഫീസുകള്‍ ഒഴിവാക്കാനുമുള്ള തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. തൊഴില്‍ നഷ്ടപ്പെട്ട ഒമാനി ജീവനക്കാര്‍ക്ക് അടുത്ത വര്‍ഷം ജൂണ്‍വരെ തൊഴില്‍ സുരക്ഷ നല്‍കണമെന്നും ഒമാന്‍ സുല്‍ത്താന്‍ നിര്‍ദ്ദേശം നല്‍കി. 2012 ബാച്ചിലെ ഒമാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രമോഷന്‍ നല്‍കണം. സിവില്‍ സര്‍വിസ് സ്‌കീമിലും മറ്റു വിഭാഗങ്ങളിലും ഉള്‍പ്പെട്ട പ്രമോഷനു യോഗ്യത ഉള്ളവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. അതേസമയം, 450 റിയാലില്‍ താഴെ മാസ വരുമാനമുള്ള സായുധ സേനയില്‍ നിന്നു വിരമിച്ചവരുടെ ഭവന വായ്പാ പദ്ധതികള്‍ ഒഴിവാക്കും.

Next Post

ഒമാന്‍: ഒമാന്‍-ബെലറൂസ് സന്നാഹമത്സരം നാളെ

Sat Nov 19 , 2022
Share on Facebook Tweet it Pin it Email മസ്കത്ത്: ഒമാനെതിരെ നടന്ന സന്നാഹ മത്സരത്തില്‍ നേടിയെടുത്ത ആത്മവിശ്വാസവുമായി ജര്‍മന്‍ ടീം ഞായറാഴ്ച വീണ്ടും കളത്തിലിറങ്ങും. അബൂദബിയിലെ ഹസ്സ ബിന്‍ സായിദ് സ്റ്റേഡിയത്തില്‍ നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ യൂറോപ്യന്‍ രാജ്യമായ ബെലറൂസാണ് എതിരാളികള്‍. രാത്രി ഏഴിനാണ് മത്സരം. ഫിഫ റാങ്കിങ്ങില്‍ ഒമാനേക്കാള്‍ പിന്നിലാണ് ബെലറൂസ്. യുവേഫ യൂറോ യോഗ്യത മത്സരങ്ങള്‍ക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തിനായാണ് ബെലറൂസ് ഒമാനുമായി […]

You May Like

Breaking News

error: Content is protected !!