ഒമാന്‍: ഉപഭോക്തൃ സംതൃപ്തി സൂചിക – ഒമാന്‍ പോസ്റ്റിന് ആഗോളതലത്തില്‍ മൂന്നാംസ്ഥാനം

മസ്കത്ത്: കഴിഞ്ഞ വര്‍ഷത്തെ ഉപഭോക്തൃ സംതൃപ്തി സൂചികയില്‍ ഒമാൻ പോസ്റ്റ് ആഗോളതലത്തില്‍ മൂന്നാം സ്ഥാനത്തെത്തി. 2021ല്‍ 43ാം സ്ഥാനത്തായിരുന്നു. മൊത്തം ഉപഭോക്തൃ സംതൃപ്തി സ്‌കോര്‍ തപാല്‍ സേവനങ്ങള്‍ക്ക് 92 ശതമാനവും ഷിപ്പിങ് പാര്‍സലുകള്‍, എക്‌സ്‌പ്രസ്, മെയില്‍ സേവനങ്ങള്‍ എന്നിവക്ക് 90 ശതമാനവുമാണ്. തപാല്‍ സേവന മേഖല, എക്‌സ്‌പ്രസ് ഷിപ്പിങ് സൊലൂഷൻസ്, ഇ-കോമേഴ്‌സ്, അസ്യാദ് ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ അസ്യാദ് എക്‌സ്‌പ്രസ് എന്നിവയുടെ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ കഴിഞ്ഞ വര്‍ഷം ഒമാൻ പോസ്റ്റ് വളര്‍ച്ച കൈവരിച്ചു. എക്‌സ്‌പ്രസ് പാര്‍സലുകളുടെ അളവ് 92 ശതമാനം ഉയര്‍ന്നു.

എക്‌സ്‌പ്രസ് മെയില്‍ ഡെലിവറി നിരക്ക് 2021ലെ 93 ശതമാനത്തില്‍നിന്ന് കഴിഞ്ഞ വര്‍ഷം 98 ശതമാനമായി വര്‍ധിച്ചു. ഒമാൻ പോസ്റ്റിനും അസ്യാദ് എക്സ്പ്രസിനും 2022ല്‍ ഇ-കോമേഴ്സ്, ചരക്ക് സേവനങ്ങള്‍, പാര്‍സലുകള്‍ എന്നീ മേഖലകളില്‍ തങ്ങളുടെ ശൃംഖല വിപുലീകരിക്കാൻ കഴിഞ്ഞു. അന്താരാഷ്ട്ര ഡെലിവറി സേവനങ്ങള്‍ വിപുലീകരിക്കുന്നതിനും പ്രാദേശിക, അന്തര്‍ദേശീയ വിപണികളില്‍ കൂടുതല്‍ ബിസിനസ് അവസരങ്ങള്‍ തുറക്കുന്നതിനുമുള്ള തന്ത്രപരമായ ലക്ഷ്യത്തിന്റെ ഭാഗമായി 11 രാജ്യങ്ങളില്‍ എക്സ്പ്രസ് മെയില്‍ ഉള്‍പ്പെടുത്തി. മൊറോക്കോ, ഇറാഖ്, താൻസനിയ, ഖത്തര്‍, തുനീഷ്യ, സൗദി അറേബ്യ, യുനൈറ്റഡ് സ്റ്റേറ്റ്സ്, യ.എ.ഇ, ജോര്‍ഡൻ, കുവൈത്ത്, തുര്‍ക്കിയ എന്നിവയാണവ. പ്രാദേശികമായി, ഒമാൻ പോസ്റ്റ് വിവിധ ദേശീയ പരിപാടികളും അവസരങ്ങളും ഉപയോപ്പെടുത്തി 12 തപാല്‍ സ്റ്റാമ്ബുകള്‍ പുറത്തിറക്കുന്നതിന് നിരവധി സര്‍ക്കാര്‍ ഏജൻസികളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

Next Post

കുവൈത്ത്: കുവൈത്ത്-കോഴിക്കോട് യാത്ര രോഗികള്‍ക്ക് ദുരിതം

Mon May 29 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി : കുവൈത്തില്‍ നിന്ന് കോഴിക്കോട്ടേക്കും തിരിച്ചും നേരിട്ട് കൂടുതല്‍ വിമാനങ്ങളും ബിസിനസ് ക്ലാസും ഇല്ലാത്തത് രോഗികള്‍ക്കും പ്രായമുള്ളവര്‍ക്കും യാത്രദുരിതം തീര്‍ക്കുന്നു. അപകടങ്ങളും രോഗങ്ങളും കൊണ്ട് വീല്‍ചെയറിലും മറ്റും നാട്ടിലേക്ക് പോകുന്നവര്‍ക്കും ചികിത്സക്കായി നാട്ടിലേക്ക് പോകുന്ന കുവൈത്തികള്‍ക്കും കോഴിക്കോട്ടേക്കുള്ള യാത്ര ദുഷ്കരമാണ്.കിടപ്പുരോഗികളും ഇതേ പ്രയാസങ്ങള്‍ അനുവിക്കുന്നു. കുവൈത്തില്‍ നിന്ന് നേരിട്ട് കോഴിക്കോട്ടേക്ക് എയര്‍ഇന്ത്യ എക്സ്പ്രസ് മാത്രമാണുള്ളത്.ഇതില്‍ ഇക്കണോമിക് […]

You May Like

Breaking News

error: Content is protected !!