ഒമാന്‍: ക്രൂസ് കപ്പലുകള്‍ എത്തി- ടൂറിസം രംഗത്ത് ഉണര്‍വ്

മസ്കത്ത്: എണ്ണയിതര മേഖലയില്‍നിന്ന് വരുമാനം കാണുന്നതിനുള്ള ഊര്‍ജിത ശ്രമങ്ങളാണ് രാജ്യത്ത് നടന്നുവരുന്നത്. ഇതിന് സര്‍ക്കാറിന്‍റെ പരിഗണനയിലുള്ള പ്രധാന പദ്ധതികളിലൊന്നാണ് ടൂറിസം.

രാജ്യത്തിന്‍റെ സവിശേഷമായ ഭൂപ്രകൃതി സഞ്ചാരികളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. രാജ്യത്തെ ടൂറിസം മേഖലക്ക് പ്രതീക്ഷയുടെ ഓളങ്ങള്‍ തീര്‍ത്ത് ഈ സീസണിലെ ആദ്യ ആഡംബര കപ്പല്‍ ഒക്ടോബര്‍ 28ന് തീരം തൊട്ടിരുന്നു. മെയ് ഷിഫ് ക്രൂസ് കപ്പലാണ് സുല്‍ത്താന്‍ ഖാബൂസ് പോര്‍ട്ടിലെത്തിയത്.

സഞ്ചാരികള്‍ക്ക് ഊഷ്മള വരവേല്‍പാണ് അധികൃതര്‍ നല്‍കിയത്. 2,700 സഞ്ചാരികളാണ് ഇതിലുള്ളത്. കൂടുതല്‍ പേരും ജര്‍മനിയില്‍നിന്നുള്ളവരായിരുന്നു. കോവിഡിന്‍റെ പിടിയിലമര്‍ന്നതിനാല്‍ കുറെ വര്‍ഷമായി വേണ്ടത്ര ഉണര്‍വുണ്ടായിരുന്നില്ല ക്രൂസ് മേഖലയില്‍. എന്നാല്‍, നിയന്ത്രണങ്ങളില്ലാത്ത പുതിയ സീസണാണ് വന്നണഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രതീക്ഷയോടെയാണ് ടൂറിസം രംഗത്തുള്ളവര്‍ ഈ സീസണിനെ കാണുന്നത്.

Next Post

യു.കെ: മോശം വീടാണെങ്കില്‍ വീട്ടുടമയുടെ കൈയില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങാം

Sun Jan 1 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: മോശം അവസ്ഥയിലുള്ള വീട്ടില്‍ താമസിക്കാന്‍ നിര്‍ബന്ധിതമായാല്‍ ലാന്‍ഡ്ലോര്‍ഡ്സില്‍ നിന്നും പണം നഷ്ടപരിഹാരമായി ഈടാക്കാന്‍ ആയിരക്കണക്കിന് വാടകക്കാര്‍ക്ക് അവസരം. പുതിയ സോഷ്യല്‍ ഹൗസിംഗ് ബില്‍ ഈ വര്‍ഷം നിയമമായി മാറുന്നതിന് മുന്‍പ് തന്നെ ലാന്‍ഡ്ലോര്‍ഡ്സിന് മേലുള്ള കുരുക്ക് മുറുക്കാനാണ് ഹൗസിംഹ് സെക്രട്ടറി മൈക്കിള്‍ ഗോവിന്റെ നീക്കം. മൂന്ന് സോഷ്യല്‍ ഹൗസിംഗ് ലാന്‍ഡ്ലോര്‍ഡ്സിന്റെ പ്രവര്‍ത്തനങ്ങളാണ് മോശമെന്ന് ഓംബുഡ്സ്മാന്‍ കണ്ടെത്തി വിമര്‍ശിച്ചത്. […]

You May Like

Breaking News

error: Content is protected !!