ഒമാൻ: ഇന്ത്യൻ രൂപയുടെ വിലയിടിവ് – ഒമാൻ റിയാലിന്‍റെ വിനിമയനിരക്ക് 210 ലേക്ക്

ഇന്ത്യന്‍ രൂപയുടെ വിലയിടിവ് ശക്തമായതോടെ റിയാലിന്‍റെ വിനിമയം ഒരു റിയാലിന് 210 രൂപ എന്ന ഉയര്‍ന്ന നിരക്കിലേക്ക് എത്തുന്നു.ഒമാനിലെ വിനിമയ സ്ഥാപനങ്ങള്‍ റിയാലിന് 209.50 രൂപ എന്ന നിരക്കാണ് വ്യാഴാഴ്ച ഉപഭോക്താക്കള്‍ക്ക് നല്‍കിയത്.

എന്നാല്‍ അന്താരാഷ്ട്ര കറന്‍സി പോര്‍ട്ടലായ എക്സ് ഇ കറന്‍സി കണ്‍വെര്‍ട്ടറില്‍ റിയാലിന്‍റെ വിനിമയനിരക്ക് വ്യാഴാഴ്ച രാവിലെ 210.57 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഒരു ഡോളറിന് 80.74 രൂപയായിരുന്നു വ്യാഴാഴ്ചത്തെ ക്ലോസിങ് നിരക്ക്. വിനിമയനിരക്ക് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് സാമ്ബത്തിക മേഖലയിലുള്ളവര്‍ വിലയിരുത്തുന്നത്. യു.എസ് ഫെഡറല്‍ റിസര്‍വ് ബാങ്ക് അവരുടെ പലിശനിരക്ക് കൂട്ടിയതാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ വിനിമയമൂല്യം ഇടിയാന്‍ കാരണമായതെന്ന് ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ഓപറേഷന്‍ മാനേജര്‍ അന്‍സാര്‍ ഷെന്താര്‍ പറഞ്ഞു.

Next Post

കുവൈത്ത്: സൈനിക ഉദ്യോഗസ്ഥന് വധശിക്ഷ

Fri Sep 23 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ സൈനിക ഉദ്യോഗസ്ഥന് വധശിക്ഷ വിധിച്ച്‌ ക്രിമിനല്‍ കോടതി. ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ സുരക്ഷാ സേനയില്‍ ജോലി ചെയ്തിരുന്നയാള്‍ക്കാണ് ഒരു കൊലപാതക കേസില്‍ ജഡ്‍ജി അബ്‍ദുല്ല അല്‍ ഉത്‍മാന്റെ അധ്യക്ഷതയിലുള്ള ക്രിമിനല്‍ കോടതി ബഞ്ച് വധശിക്ഷ വിധിച്ചത്. മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം തേടിയുള്ള സിവില്‍ കേസ് ബന്ധപ്പെട്ട കോടതിക്ക് കൈമാറാനും ഉത്തരവിട്ടിട്ടുണ്ട്. ഒരു രാജ്യത്തെയും പൗരത്വമില്ലാത്ത, […]

You May Like

Breaking News

error: Content is protected !!