യു.എസ്.എ: അമേരിക്കയില്‍ വീണ്ടും ബാങ്ക് തകര്‍ച്ച ന്യൂയോര്‍ക്കിലെ സിഗ്നേച്ചര്‍ ബാങ്ക് അടച്ചുപൂട്ടി

ന്യോ യോര്‍ക്ക്: അമേരിക്കയില്‍ ഒരു ബാങ്ക് കൂടി തകര്‍ന്നു. ന്യൂയോര്‍ക്കിലെ സിഗ്നേച്ചര്‍ ബാങ്ക് ആണ് അധികൃതര്‍ അടച്ചുപൂട്ടിയത്.

ബാങ്ക് പൂട്ടിയതോടെ 17,000 കോടി രൂപയുടെ നിക്ഷേപം ഫെഡറല്‍ ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍റെ നിയന്ത്രണത്തിലായി. നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ടെന്നും പണം തിരികെ ലഭിക്കുമെന്ന് ബാങ്കിംഗ് ഇന്‍ഷുറന്‍സ് അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്തെ ബിസിനസ് സ്റ്റാര്‍ട്ടപ്പുകള്‍ക്കു ധനസഹായം നല്‍കുന്ന സിലിക്കണ്‍ വാലി ബാങ്ക് അടച്ചുപൂട്ടി രണ്ട് ദിവസം പിന്നിടും മുമ്ബാണ് പുതിയ സംഭവം. രണ്ട് ബാങ്കുകളുടെ തുടരെ തുടരെയുള്ള തകര്‍ച്ച ലോകമെങ്ങുമുള്ള ബാങ്കിംഗ് ഓഹരികള്‍ ഇടിയാന്‍ കാരണമായിട്ടുണ്ട്. അതേസമയം രാജ്യത്തെ ബാങ്കിംഗ് പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം കാണുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ പ്രതികരിച്ചു.ക

Next Post

യു.കെ: എംപിമാരുടെ സാധ്യതാ പട്ടികയില്‍ മഞ്ജു ക്രോയ്ഡോണ്‍ ബ്രോഡ് ഗ്രീന്‍വാര്‍ഡ് കൗണ്‍സിലര്‍ പാര്‍ലമെന്റിലേക്ക് അടുക്കുന്നു

Mon Mar 13 , 2023
Share on Facebook Tweet it Pin it Email ക്രോയ്ഡോണ്‍ ബ്രോഡ് ഗ്രീന്‍വാര്‍ഡ് കൗണ്‍സിലര്‍ മഞ്ജു ഷാഹുല്‍ ഹമീദ് ലേബര്‍ പാര്‍ട്ടിയുടെ എംപിമാരുടെ സാധ്യതാ പട്ടികയില്‍. അവസാന അഞ്ചുപേരുടെ പട്ടികയിലാണ് മഞ്ജു ഷാഹുല്‍ ഇടം നേടിയിരിക്കുന്നത്. 2025 ജനുവരി 24 ന് മുന്‍പായി നടക്കുന്ന അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബാരോ ആന്‍ഡ് ഫര്‍ണസ് മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുക. ബ്രോഡ് ഗ്രീന്‍ വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലര്‍ ആയ മഞ്ജു 2014-15 […]

You May Like

Breaking News

error: Content is protected !!