യു.കെ: എംപിമാരുടെ സാധ്യതാ പട്ടികയില്‍ മഞ്ജു ക്രോയ്ഡോണ്‍ ബ്രോഡ് ഗ്രീന്‍വാര്‍ഡ് കൗണ്‍സിലര്‍ പാര്‍ലമെന്റിലേക്ക് അടുക്കുന്നു

ക്രോയ്ഡോണ്‍ ബ്രോഡ് ഗ്രീന്‍വാര്‍ഡ് കൗണ്‍സിലര്‍ മഞ്ജു ഷാഹുല്‍ ഹമീദ് ലേബര്‍ പാര്‍ട്ടിയുടെ എംപിമാരുടെ സാധ്യതാ പട്ടികയില്‍.

അവസാന അഞ്ചുപേരുടെ പട്ടികയിലാണ് മഞ്ജു ഷാഹുല്‍ ഇടം നേടിയിരിക്കുന്നത്. 2025 ജനുവരി 24 ന് മുന്‍പായി നടക്കുന്ന അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബാരോ ആന്‍ഡ് ഫര്‍ണസ് മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുക.

ബ്രോഡ് ഗ്രീന്‍ വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലര്‍ ആയ മഞ്ജു 2014-15 കാലഘട്ടത്തില്‍ ക്രോയ്ഡോണ്‍ മേയറും ആയിരുന്നു. തിരുവനന്തപുരം വര്‍ക്കല സ്വദേശിയായ മഞ്ജു, 1996ല്‍ ലണ്ടന്‍ ട്രാന്‍സ്പോര്‍ട്ടില്‍ ജോലിചെയ്യുന്ന റാഫി ഷാഹുല്‍ ഹമീദിനെ വിവാഹം കഴിച്ച ശേഷമാണ് യു കെയില്‍ എത്തുന്നത്. ചെമ്പഴന്തി എസ് എന്‍ കോളേജില്‍ നിന്നും ബിരുദം നേടിയ ഇവര്‍ ലണ്ടനിലെ ഗ്രീന്‍വിച്ച് യൂണിവേഴ്സിറ്റിയില്‍ നിന്നും സയന്റിഫിക് ആന്‍ഡ് എഞ്ചിനീയറിംഗ് സോഫ്റ്റ്വെയറില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. പഠനകാലത്ത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവ സാന്നിദ്ധ്യമായിരുന്നു മഞ്ജു.

മലയാളികള്‍ ധാരാളം ഉള്ള നഗരമാണ് ക്രോയ്ഡോണ്‍. മുതിര്‍ന്ന രാഷ്ട്രീയകാര്യ ലേഖകന്‍ ആയ മിഷേല്‍ ക്രിക്ക് ആണ് മഞ്ജുവിന്റെ പേര് നിര്‍ദ്ദേശിച്ചത്.വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്ന മഞ്ജുവിന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നും ബാരോ ആന്‍ഡ് ഫര്‍ണസ്സ് സീറ്റ് പിടിച്ചെടുക്കാന്‍ കഴിയുമെന്ന് ലേബര്‍ പാര്‍ട്ടി കരുതുന്നു. മഞ്ജുവിന് പുറമെ ക്രിസ് ആറ്റ്ലി, ട്രിസ് ബ്രൗണ്‍, എറിക്ക ലൂയിസ്, മിഷേല്‍ സ്‌ക്രോഗാം എന്നിവരെയാണ് പാര്‍ട്ടി പരിഗണിക്കുന്നത്.

തൊട്ടു മുന്‍പത്തെ തെരഞ്ഞെടുപ്പുകളിലെല്ലാം ഇവിടെ ജയിച്ച ലേബര്‍ പാര്‍ട്ടിക്ക് പക്ഷെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരാജയം സംഭവിച്ചിരുന്നു. ബാരോ ആന്‍ഡ് ഫര്‍ണസ് ലേബര്‍ പാര്‍ട്ടിയുടെ മുന്‍ ചെയര്‍മാന്‍ കൂടിയായ ക്രിസ് ആറ്റ്ലിയായിരുന്നു കഴിഞ്ഞ തവണ ഇവിടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി.

2024 ഡിസംബര്‍ 17 ചൊവ്വാഴ്ച്ച പാര്‍ലമെന്റിന്റെ കാലാവധി തീരും. 2025 ജനുവരി 24 ന് മുന്‍പായി അടുത്ത പൊതുതെരഞ്ഞെടുപ്പ് നടത്തണം. നിലവിലെ സാഹചര്യത്തില്‍ ലേബര്‍ പാര്‍ട്ടിയ്ക്ക് അനുകൂല അന്തരീക്ഷമാണ്. മഞ്ജു ഷാഹുല്‍ സ്ഥാനാര്‍ത്ഥിയായി വിജയിച്ചാല്‍ മലയാളി സമൂഹത്തിനാകെ അത് അഭിമാന മുഹൂര്‍ത്തമാകും.

Next Post

ഒമാന്‍: 'ഗേറ്റ് ഓഫ് ഒമാന്‍ ആന്‍ഡ് എമിറേറ്റ്‌സ്'; പുതിയ അന്തര്‍വാഹിനി ഫൈബര്‍ ഒപ്റ്റിക് കേബിള്‍ ഒരുങ്ങുന്നു

Tue Mar 14 , 2023
Share on Facebook Tweet it Pin it Email പുതിയ അന്തര്‍വാഹിനി ഫൈബര്‍ ഒപ്റ്റിക് കേബിള്‍ ഉപയോഗിച്ച്‌ യു.എ.ഇയേയും ഒമാനെയും ബന്ധിപ്പിക്കുന്നു. ‘ഗേറ്റ് ഓഫ് ഒമാന്‍ ആന്‍ഡ് എമിറേറ്റ്‌സ്’ എന്നാണ് പദ്ധിക്ക് പേര് നല്‍കിയിരിക്കുന്നത്. എമിറേറ്റ്‌സ് ഇന്റഗ്രേറ്റഡ് ടെലികമ്മ്യൂണിക്കേഷന്‍സ് കമ്ബനിയുടെ അനുബന്ധ സ്ഥാപനമായ ഡു പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. ഇരുരാജ്യങ്ങളേയും ബന്ധിപ്പിക്കുന്ന 275 കിലോമീറ്റര്‍ നീളത്തിലുള്ള അന്തര്‍ദേശീയ അന്തര്‍വാഹിനി ഫൈബര്‍ ഒപ്റ്റിക് കേബിള്‍ ആണ് പ്രവര്‍ത്തനക്ഷമമാക്കാന്‍ ഒരുങ്ങുന്നത്. ഡാറ്റയുടെ […]

You May Like

Breaking News

error: Content is protected !!