ഒമാന്‍: ഒമാന്‍ കൃഷിക്കൂട്ടത്തിന്റെ ഈ വര്‍ഷത്തെ വിത്തുവിതരണം നടന്നു

മസ്കറ്റ്: ഒമാനിലെ കൃഷിസ്നേഹികളുടെ കൂട്ടായ്മയായ ഒമാൻ കൃഷിക്കൂട്ടത്തിന്റെ ഈ വര്‍ഷത്തെ വിത്തു വിതരണം അല്‍ അറൈമി കോംപ്ലക്സ്കില്‍ വെച്ച്‌ നടന്നു.

വിത്തു വിതരണത്തിന്റെ ഒന്നാം ഘട്ടമായി ഓഗസ്റ്റ് 25 വെള്ളിയാഴ്ച, നടന്ന പരിപാടിയില്‍ മസ്ക്കറ്റ് ഏരിയയിലെ ഇരുനൂറ്റമ്ബതോളം കുടുംബങ്ങള്‍ക്കാണ് ഈ വര്‍ഷത്തെ കൃഷിക്കാവശ്യമായ വിത്തുകള്‍ വിതരണം ചെയ്തത്. തക്കാളി, വഴുതന, മുളക്,ക്യാരറ്റ്, ബീറ്റ്റൂട്ട്, ഉള്ളി, തുടങ്ങി 15 ല്‍ പരം വിത്തിനങ്ങള്‍ ചട്ടിയില്‍ കൃഷി ചെയ്യുന്നവര്‍ക്കും, 21തരം വിത്തുകള്‍ അടങ്ങിയ പാക്കറ്റുകള്‍ മണ്ണില്‍ കൃഷി ചെയ്യുന്നവര്‍ക്കും വിതരണം ചെയ്തു.

ഒമാൻ കൃഷിക്കൂട്ടം കൂട്ടായ്മയുടെ തുടക്ക കാലം മുതല്‍ ഗുണമേന്മയുള്ള വിത്തുകള്‍ എല്ലാ വര്‍ഷവും കൃഷിക്കാര്‍ക്കായി വിതരണം ചെയ്തു വരുന്നുണ്ട്. ഒമാൻകൃഷിക്കൂട്ടത്തിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചെത്തിയ പുരുഷോത്തം കൻജി എക്സ്ചേഞ്ച് മസ്കറ്റ് ഇൻചാര്‍ജ് ആയ ശ്രീ. മുഹമ്മദ് സഫ്വാനില്‍ നിന്ന് ആദ്യ പാക്കറ്റ് വിത്ത് ശ്രീമതി നിദ ജസ്ഫൻ സ്വീകരിച്ച്‌ ഒമാൻ കൃഷിക്കൂട്ടം വിത്തു വിതരണം 2023 ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മസ്കറ്റ് ഏരിയയിലെ അംഗങ്ങള്‍ക്കുള്ള വിത്തു വിതരണം നടന്നു.

മണ്ണൊരുക്കല്‍, വിത്തുമുളപ്പിക്കല്‍, വളപ്രയോഗങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലെ സംശയ നിവാരണത്തിന് സുനി ശ്യാം, രശ്മി സന്ദീപ്, സന്തോഷ് വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ സെല്‍വി സുമേഷ് സ്വാഗതവും, വിദ്യപ്രിയ നന്ദിയും പറഞ്ഞു.വരും ദിവസങ്ങളില്‍ സോഹാര്‍ , സലാല, ബുറൈമി ഏരിയയിലെ ഒമാൻ കൃഷിക്കൂട്ടം അംഗങ്ങള്‍ക്കുള്ള വിത്തു വിതരണം നടക്കും. ഒമാനിലെ പ്രവാസികളില്‍ കൃഷി താല്പര്യമുണ്ടായിട്ടും വിത്തുകള്‍ ഇല്ലാത്തവരുണ്ടെങ്കില്‍ ഒമാൻ കൃഷിക്കൂട്ടവുമായി താഴെ കാണുന്ന നമ്ബറുകളില്‍ ബന്ധപ്പെടാവുന്നതാണ് ശ്രീ ഷൈജു – 93800143, ശ്രീ വിനോദ് – 99022951.

Next Post

കുവൈത്ത്‌: കെ.എം.സി.സി കമ്മിറ്റി പുനഃസംഘടനക്ക് തുടക്കമായി

Sat Aug 26 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്ത്‌ കെ.എം.സി.സി കമ്മിറ്റി പുനഃസംഘടനക്ക് തുടക്കമായി. മലപ്പുറം ജില്ലയിലെ മങ്കട ആദ്യ മണ്ഡലം കമ്മിറ്റിയായി രൂപീകരിച്ചു. റാഫി ആലിക്കല്‍ (പ്രസിഡന്റ്), സാദിഖ് തിരൂര്‍ക്കാട് (ജനറല്‍ സെക്രട്ടറി), മഷ്ഹൂദ് മണ്ണുംകുളം (ട്രഷറര്‍). മൊയ്‌ദു വേങ്ങശ്ശേരി, മുസ്തഫ ചട്ടിപ്പറമ്ബ്, സലാം തിരൂര്‍ക്കാട്, യൂനുസ് പുലാവഴി (വൈസ് പ്രസിഡന്റ്മാര്‍) സമദ് കാളവ്, ഗഫൂര്‍ കാച്ചിനിക്കാട്, സിറാജ് ചട്ടിപ്പറമ്ബ്, ഷൗക്കത്ത് ആറ്റത്തൊടി […]

You May Like

Breaking News

error: Content is protected !!