യു.കെ: കോവിഡ് തിരിച്ചെത്തുമ്പോള്‍ കണക്കുകള്‍ പുറത്ത് വിടേണ്ടെന്ന് സര്‍ക്കാര്‍

ലണ്ടന്‍: ജനുവരി ആദ്യത്തോടെ കൊറോണാവൈറസ് മോഡലിംഗ് ഡാറ്റ പ്രസിദ്ധീകരിക്കുന്ന പരിപാടി നിര്‍ത്തുമെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി. പ്രത്യേക ഡാറ്റ പ്രസിദ്ധീകരിക്കുന്നത് ഇനി അത്യാവശ്യമല്ലെന്ന് ചീഫ് ഡാറ്റ സയന്റിസ്റ്റ് ഡോ. നിക്ക് വാട്കിന്‍സ് പറഞ്ഞു. വാക്സിനുകളും, ചികിത്സകളും ലഭ്യമായ സാഹചര്യത്തില്‍ കോവിഡിനൊപ്പം ജീവിക്കാന്‍ രാജ്യം സന്നദ്ധമായ ഘട്ടത്തിലാണ് ഈ തീരുമാനം. മഹാമാരി കൊടുമുടി കയറുന്ന ഘട്ടത്തില്‍ ഇംഗ്ലണ്ടില്‍ ആഴ്ചതോറും ആര്‍ റേറ്റും, വളര്‍ച്ചാ നിരക്കും പ്രസിദ്ധീകരിച്ചിരുന്നു. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഇത് രണ്ടാഴ്ച കൂടുമ്പോഴാക്കി മാറ്റി. 2020 മെയ് മുതല്‍ യുകെ മുഴുവനുമുള്ള കണക്കുകള്‍ പുറത്തുവിട്ടതിന് ശേഷം 2021 ഏപ്രില്‍ എത്തിയതോടെ ഇത് ഇംഗ്ലണ്ടിന് മാത്രമായി ചുരുക്കി.

രോഗം പിടിപെട്ട വ്യക്തിയില്‍ നിന്നും എത്ര പേരിലേക്ക് വൈറസ് കൈമാറുമെന്ന കണക്കാണ് ആര്‍ റേറ്റ്. ജനുവരി 6ന് പുറത്തിറക്കുന്ന കോവിഡ്-19 പ്രസ്താവന അവസാനത്തേതായി മാറുമെന്ന് യുകെഎച്ച്എസ്എ എപ്പിഡെമോളജി മോഡലിംഗ് റിവ്യൂ ഗ്രൂപ്പ് വ്യക്തമാക്കി. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ കണക്കുകള്‍ ഈ വിഷയത്തില്‍ തുടര്‍ന്നും ലഭ്യമാകും. എന്നാല്‍ രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സമയത്താണ് ഡാറ്റ ഉപേക്ഷിക്കുന്നത്. പുതിയ വേരിയന്റ് ആശങ്ക ഉയര്‍ത്തുന്ന സാഹചര്യം നേരിട്ടാല്‍ മോഡലിംഗ് ഡാറ്റ തിരികെ കൊണ്ടുവരുമെന്നാണ് വിശദീകരണം.

Next Post

യു.കെ: ക്രിസ്മസ് ആഘോഷം തമ്മില്‍ത്തല്ലായി മാറി വെടിവയ്പ് - യുകെയിലെ മെഴ്‌സിഡസിലെ മദ്യശാലയില്‍ യുവതി കൊല്ലപ്പെട്ടു

Mon Dec 26 , 2022
Share on Facebook Tweet it Pin it Email വാലാസി വില്ലേജിലെ മെര്‍സിസൈഡില്‍ ഒരു പബ്ബില്‍ തോക്കുധാരിയുടെ വെടിവയ്പ്പില്‍ 26 കാരി കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു, ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.ക്രിസ്മസ് രാവില്‍ ആണ് സംഭവം. ഷൂട്ടിംഗിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ആണ് യുവതി മരിച്ചതെന്ന് പോലീസ് പറഞ്ഞു. സഹോദരിക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം പുറത്തുപോയ ഇരയെ ലക്ഷ്യം വച്ചതായി വിശ്വസിക്കുന്നില്ലെന്ന് മെര്‍സിസൈഡ് പോലീസ് പറഞ്ഞു. ശനിയാഴ്ച രാത്രി 11:50 […]

You May Like

Breaking News

error: Content is protected !!