യുകെ: ബ്രിട്ടനെ തകർക്കാനൊരുങ്ങി പണപ്പെരുപ്പം – ഭക്ഷണ സാധനങ്ങളുടെ വില കഴിഞ്ഞ 40 വർഷത്തിനുള്ളിലെ ഏറ്റവും ഉയർന്ന നിരക്കിൽ

ലണ്ടൻ: ബ്രഡ്, സെറിയൽ, പാൽ തുടങ്ങി അവശ്യ സാധങ്ങളുടെ വില കഴിഞ്ഞ 45 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെന്ന് റിപ്പോർട്ട്. പണപ്പെരുപ്പം നിയന്ത്രിക്കാൻ ബ്രിട്ടീഷ് സർക്കാർ മാസങ്ങളായി നടത്തുന്ന കഠിന പ്രയത്നങ്ങൾക്ക് ശേഷവും നിരക്ക് ഉയർന്നു തന്നെ നിൽക്കുകയാണ്. 2023 ഏപ്രിൽ ആവുന്നതോടെ പത്ത് ശതമാനത്തിൽ താഴെ എത്തും എന്ന് പ്രതീക്ഷിരുന്നെങ്കിലും ഗ്രാഫ് ഇപ്പോഴും താഴോട്ട് നീങ്ങിയിട്ടില്ല. 10.1 ഇപ്പോഴത്തെ ഇൻഫ്‌ളേഷൻ നിരക്ക്.

എന്നാൽ ഇൻഫ്‌ളേഷൻ നിരക്ക് 10 നു താഴെ പോയാലും അവശ്യ സാധനങ്ങളുടെ വിലയിൽ ഉടനെ കാര്യമായ കുറവ് വരാൻ സാധ്യതയില്ല. അന്താരാഷ്ട്ര മാർക്കറ്റിൽ ഭഷ്യ വസ്തുക്കളുടെ വില കുറയുകയാണെങ്കിലും യുകെയിൽ ഇതിന്റെ കുറവ് കാണുന്നില്ല എന്നത് ആശങ്ക ജനിപ്പിക്കുന്നുവെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

ഈ വർഷാവസാനത്തോടെ പണപ്പെരുപ്പ നിരക്കിൽ കാര്യമായ ഇടിവ് ഉണ്ടാകുമെന്നാണ് ചാൻസലർ ജെറമി ഹണ്ടിന്റെ അഭിപ്രായം. അമേരിക്ക, ജർമനി, ഫ്രാൻസ് തുടങ്ങിയ മറ്റു പാശ്ചാത്യ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ യുകെയിൽ പണപ്പെരുപ്പ നിരക്ക് വളരെ ഉയർന്നാണ് ഇപ്പോഴുമുള്ളത്.

Next Post

ഒമാന്‍: 198 തടവുകാര്‍ക്ക് മാപ്പ് നല്‍കി

Thu Apr 20 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന നിരവധി തടവുകാര്‍ക്ക് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് മാപ്പ് നല്‍കി. ചെറിയ പെരുന്നാള്‍ ആഘോഷത്തിന്‍റെ ഭാഗമായി 198 തടവുകാര്‍ക്കാണ് മാപ്പ് നല്‍കിയത്. ഇതില്‍ 89 പേര്‍ പ്രവാസികളാണ്. കഴിഞ്ഞ വര്‍ഷം 304 തടവുകാര്‍ക്കായിരുന്നു മാപ്പ് നല്‍കിയത്. ഇതില്‍ 108പേര്‍ വിദേശികളായിരുന്നു.

You May Like

Breaking News

error: Content is protected !!