ഗര്‍ഭസ്ഥ ശിശുവിന്റെ ജനിതക വൈകല്യങ്ങള്‍ നേരത്തെ അറിയാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ…

മഞ്ചുവിന് വിശേഷമായി എന്ന് അയല്‍ വീട്ടുകാര്‍ പറഞ്ഞാണ് ഞാനറിഞ്ഞത്. പിന്നീടൊരിക്കല്‍ അവളെ വഴിവക്കില്‍ കണ്ടപ്പോള്‍ ഞാനവളോട് വിശേഷങ്ങള്‍ തിരക്കി. അന്നവള്‍ക്ക് രണ്ടു മാസമായി, ഇത് വരെ ഡോക്ടറെ കാണിച്ചിട്ടില്ലെന്നും മൂന്ന് മാസം കഴിഞ്ഞ് കാണിച്ചാല്‍ മതിയെന്നും ഞങ്ങളൊക്കെ തുടക്കം മുതലെ കാണിച്ചിട്ടാണോ വെറുതെ പൈസ കളയാന്‍ എന്നൊക്കെ വീട്ടിലെ പ്രായമായ മുത്തശ്ശി അവളെ ഉപദേശിച്ചെന്നു ഞാനറിഞ്ഞു. നാല് മാസത്തിനടുത്തായപ്പോഴെക്കും ആ കുഞ്ഞവള്‍ക്ക് നഷ്ടമായി. ഗര്‍ഭിണി ആയതിനെ തുടര്‍ന്നും ജോലിക്ക് പോയി എന്നാണ് മറ്റുള്ളവര്‍ അതിനെ വിലയിരുത്തിയത്.

എന്തുകൊണ്ടാണ് അഞ്ചുവിന് ഈ അവസ്ഥ വന്നത്? സ്കാനിംഗ് എന്നു കേള്‍ക്കുമ്ബോള്‍ തന്നെ നെറ്റി ചുളിക്കുന്ന ആളുകള്‍ നമുക്കിടയില്‍ ഉണ്ട്. കുഞ്ഞിന്റെ ആരോഗ്യത്തെ ഇത് മോശമായി ബാധിക്കും എന്ന തെറ്റായ കാഴ്ചപ്പാട് ആണവര്‍ക്ക്. ഓരോ സമയത്തും നടത്തുന്ന സ്കാനിംഗ് കുഞ്ഞിന്റെ ആരോഗ്യസ്ഥിതി വിലയിരുത്താന്‍ സഹായിക്കുകയാണ് ചെയ്യുന്നത്.

വയബിലിറ്റി സ്കാന്‍:

പ്രെഗ്നന്‍സി ടെസ്റ്റ് പോസിറ്റിവായി ആറ് ആഴ്ച മുതലാണ് ഈ സ്കാന്‍ ചെയ്യുന്നത്. ചിലരില്‍ ഭ്രൂണം ഗര്‍ഭാശയത്തിന് പുറത്ത് വളരുന്നു (എക്ടോപ്പിക് പ്രഗ്നന്‍സി), ചിലരില്‍ ഫലോപ്പിയന്‍ ട്യൂബുകളില്‍ ഭ്രൂണം വളരുന്നു. ശരിയായ പ്രഗ്നന്‍സി ആണോ എന്ന് തിരിച്ചറിയാന്‍ ഈ സ്കാനിംഗ് പ്രധാനമാണ്.

എന്‍.ടി സ്കാന്‍ :

ഭ്രൂണത്തിന്റെ സ്ഥാനവും ഹൃദയമിടിപ്പും തിരിച്ചറിയാന്‍ ഈ സ്കാനിംഗ് വളരെ അത്യാവശ്യമാണ്. 11 മുതല്‍ 13 ആഴ്ചക്കുള്ളിലാണ് ഈ സ്കാനിംഗ് ചെയ്യുന്നത്.

Double marker ഡ്രബിള്‍ മാര്‍ക്കര്‍) :-

എന്‍.ടി സ്കാനിംഗ് കഴിഞ്ഞ് 13 ആഴ്ചക്കുള്ളില്‍ ചെയ്യുന്ന രക്തപരിശോധനയാണ് ഡബിള്‍ മാര്‍ക്കര്‍. കുഞ്ഞിന് എന്തെങ്കിലും വൈകല്യമുണ്ടോ എന്ന് ഒരു പരിധി വരെ ഇതില്‍ തിരിച്ചറിയാം. ഫ്രീ ബീറ്റാ HCG , PappA എന്നിവയുടെ അളവ് പരിശോധിക്കുന്നു.

ഡബിള്‍ മാര്‍ക്കര്‍ ഇപ്പോള്‍ ഒരു വിധം ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നുണ്ടെങ്കിലും 30 വയസ് കഴിഞ്ഞവരും കുടുംബത്തില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നവരും എന്തെങ്കിലും കാരണത്താല്‍ ഗര്‍ഭമലസിപോയവരും ഈ പരിശോധന നടത്തുന്നത് വളരെ നല്ലതാണ്.

ടെസ്റ്റ് പോസിറ്റിവായാല്‍ കുഞ്ഞിന് ജനിതക വൈകല്യമുണ്ടെന്ന് 80% മാത്രമേ പറയാനാവൂ. ഇത് പോസിറ്റിവായല്‍ ഗര്‍ഭിണി തുടര്‍ പരിശോധനകളിലേക്ക് പോകേണ്ടതാണ്. ഡബിള്‍ മാര്‍ക്കര്‍ ടെസ്റ്റ് നടത്തുന്ന പോലെ മറ്റ് പരിശോധനകള്‍ എല്ലാവരും നടത്തേണ്ട ആവശ്യമില്ല. ഓരോരുത്തര്‍ക്കും അത് ആവശ്യമെങ്കില്‍ ഹിസ്റ്ററി പരിശോധിച്ച ശേഷം ഡോക്ടര്‍ പറയുന്നതാണ്.

കോറിയോണിക്ക് വില്ലസ് സാംപ്ലിങ് (Chorionic villus Sampling) :-

ഡബിള്‍ മാര്‍ക്കര്‍ പോസറ്റിവായാല്‍ കുഞ്ഞിന് ക്രോമസോം തകരാറുകള്‍ ഇല്ല എന്ന് ഉറപ്പ് വരുത്താന്‍ 14 മത്തെ ആഴ്ച വരെ ഇത് ചെയ്യുന്നു. 72 മണിക്കൂറിന് ഉള്ളില്‍ കുഞ്ഞിന് ഡൗണ്‍ സിണ്ട്രോം ഇല്ലെന്ന് ഉറപ്പ് വരുത്താന്‍ ഈ പരിശോധന സഹായിക്കുന്നു.

NIPT പരിശോധന:

14 ആഴ്ച മുതല്‍ 22 ആഴ്ച വരെ ചെയ്യാവുന്ന അതി നൂതനമായ രക്തപരിശോധനയാണിത്. ഇത് അല്‍പ്പം ചിലവേറിയതാണ്. എന്നിരുന്നാലും ക്രോമസോം തകരാറുകള്‍ 99% വരെ തിരിച്ചറിയാന്‍ സാധിക്കുന്നു. 10 ദിവസം വരെയെടുക്കും പരിശോധനാ ഫലമറിയാന്‍.

Anomaly സ്കാനിംഗ് :-

അഞ്ചാം മാസ സ്കാനിങ്ങിനെയാണ് പൊതുവേ അനോമലി സ്കാനിംഗ് എന്ന് പറയുന്നത്. കുഞ്ഞിന് എന്തെങ്കിലും വൈകല്യങ്ങള്‍ ഉണ്ടോ എന്ന് തിരിച്ചറിയാന്‍ കൂടുതലായി സാധിക്കുന്നത് അഞ്ചാം മാസമാണ്.

Triple marker, Quadruple marker :-

ഗര്‍ഭാവസ്ഥയുടെ 14-ാം മത്തെ ആഴ്ച മുതല്‍ 22 ആഴ്ച വരെ കുഞ്ഞിന് എന്തെങ്കിലും വൈകല്യങ്ങള്‍ ഉണ്ടോ എന്ന് കണ്ടെത്താനുപയോഗിക്കുന്ന രക്തപരിശോധനയാണ് ഈ മാര്‍ക്കറുകള്‍. Quadruple മാര്‍ക്കര്‍ അല്‍പ്പം കൂടി ചിലവുള്ളതാണ്.

കൂടാതെ കാരിയോ ടൈപ്പ്, അമ്നിയോ സെന്റസിസ് തുടങ്ങിയ ടെസ്റ്റുകളും കുഞ്ഞിനെന്തെങ്കിലും ജനിതക വൈകല്യമുണ്ടോ എന്ന് കണ്ടെത്താന്‍ സഹായിക്കുന്നു. ശാസ്ത്ര സാങ്കേതിക വിദ്യകള്‍ വികസിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത് ശരിയായ വൈദ്യസഹായത്തിലൂടെ ഒരു പരിധി വരെ ജനിതക വൈകല്യങ്ങളെ നമുക്ക് തുടച്ചുനീക്കാം.

Next Post

ഒമാന്‍: ഒമാന്‍ ദേശീയ ദിനം മസ്‌കത്ത് കണ്ണൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ 40 കിലോ സൗജന്യ ബാഗേജ്

Thu Nov 17 , 2022
Share on Facebook Tweet it Pin it Email ഒമാന്‍ ദേശീയ ദിനത്തോടനുബന്ധിച്ച്‌ മസ്‌കത്തില്‍ നിന്ന് കണ്ണൂരിലേക്കുള്ള യാത്രക്കാര്‍ക്ക് അധിക ബാഗേജ് ഓഫറുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്. സൗജന്യ ബാഗേജ് പരിധി പത്തുകിലോ വര്‍ധിപ്പിച്ചു. ഈ മാസം അവസാനം വരെ 40 കിലോ ബാഗേജ് അനനുവദിക്കും. ഹാന്‍ഡ് ബാഗേജ് ഏഴു കിലോയ്ക്ക് പുറമേയാണിത്.നേരത്തെ ഗോ ഫസ്റ്റ് വിമാന കമ്ബനിയും കണ്ണൂര്‍ സെക്ടറിലേക്കുള്ള യാത്രക്കാര്‍ക്ക് 40 കിലോ ബാഗേജ് ആനുകൂല്യം ഏര്‍പ്പെടുത്തിയിരുന്നു.

You May Like

Breaking News

error: Content is protected !!