ഈ ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക വിവരങ്ങള്‍ ചോര്‍ത്തുന്ന 101 ആപ്പുകളെ പൂട്ടി ഗൂഗിള്‍

ഉപഭോക്താക്കളില്‍ നിന്നും സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 101 ഓളം ആപ്ലിക്കേഷനുകളെ പ്ലേ സ്‌റ്റോറില്‍ നിന്നും ഒഴിവാക്കി ഗൂഗിള്‍.

ടെക്ക് ലോകത്തെ സുരക്ഷാ ഗവേഷകരായ ഡോ. വെബാണ് നിരവധി ആപ്പുകളില്‍ കടന്ന് കയറിയ ഈ സ്‌പൈവെയറിനെ കണ്ടെത്തിയത്. സ്പിന്‍ ഒകെ എന്ന സ്‌പൈ വെയറാണ് ആപ്പുകള്‍ വഴി ഉപഭോക്താക്കളുടെ ഡിവൈസുകളില്‍ കടന്ന് കയറി ഡേറ്റകള്‍ ചോര്‍ത്തുകയും, അത് മറ്റ് സര്‍വറുകളിലേക്ക് അയക്കുകയും ചെയ്തത്. പ്ലെ സ്റ്റോറില്‍ നിന്നും മൊത്തം 421,290,300 തവണയായി ഡൗണ്‍ലോഡ് ചെയ്ത 101 ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളിലാണ് സ്‌പൈ വെയറിന്റെ സാന്നിധ്യം കണ്ടെത്തപ്പെട്ടത്.

ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി രസകരമായ സമ്മാനങ്ങള്‍, ഗെയിമുകള്‍, റിവാര്‍ഡുകള്‍ എന്നിവ നേടാനാകുന്ന തരത്തിലുള്ള രീതികള്‍ ഉള്‍പ്പെടുത്തിയാണ് ആപ്പുകളുടെ യൂസര്‍ ഇന്റര്‍ഫേസുകള്‍ തയ്യാറാക്കിയിരിക്കുന്നത്.ഇതിന്റെ മറവിലാണ് ഉപയോക്താക്കളുടെ പ്രവര്‍ത്തനങ്ങള്‍ സ്‌പൈവെയര്‍ ട്രാക്ക് ചെയ്യുന്നത്. അത്തരം ആപ്പുകളെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് ഈ ആപ്പുകള്‍ ഫോണിലുണ്ടെങ്കില്‍ ഒഴിവാക്കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
ഇതില്‍ തന്നെ ചുവടെ കൊടുത്തിരിക്കുന്ന ആപ്പുകളാണ് കൂടുതല്‍ ഉപഭോക്താക്കളും ഇന്‍സ്റ്റാള്‍ ചെയ്തത്.ഇത്തരത്തില്‍ ഏതെങ്കിലും ആപ്പ് നിങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ പെട്ടെന്ന് അത് അണ്‍-ഇന്‍സ്റ്റാള്‍ ചെയ്യുകയും ഫോണ്‍ റീസെറ്റ് ചെയ്യുകയും ചെയ്യേണ്ടതാണ്.

ഏറ്റവും കൂടുതല്‍ ഇൻസ്റ്റാള്‍ ചെയ്യപ്പെട്ട സ്പൈവെയറുളള ആപ്പുകള്‍

Noizz, Zapya,VFly, MVBit, Biugo, Crazy Drop, Cashzine, Fizzo Novel, CashEM, Tick, Vibe Tik, Mission Guru, Lucky Jackpot Pusher, Domino Master

Next Post

യു.കെ: മദ്യലഹരിയിലായിരുന്ന യുവതിയെ ബലാത്സംഗം ചെയ്ത കേസ് - യു.കെയില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥിക്ക് ആറ് വര്‍ഷം തടവ്

Sat Jun 17 , 2023
Share on Facebook Tweet it Pin it Email മദ്യലഹരിയിലായിരുന്ന യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥിക്ക് യു.കെയില്‍ ആറ് വര്‍ഷം തടവ്. കഴിഞ്ഞ വര്‍ഷം നടന്ന സംഭവത്തിലാണ് 20 വയസുകാരനായ പ്രീത് വികാലിന് തടവ് ശിക്ഷ ലഭിച്ചത്. ബലാത്സംഗം ചെയ്യുന്നതിന് മുമ്ബായി മദ്യലഹരിയിലുള്ള യുവതിയെ പ്രതി റൂമിലേക്ക് താങ്ങിക്കൊണ്ടുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രീത് വികാലിന് കോടതി ആറ് […]

You May Like

Breaking News

error: Content is protected !!