യു.കെ: മുന്‍ ഭാര്യയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഇരുപത്തിയെട്ടുകാരനായ ഇന്ത്യന്‍ ഭര്‍ത്താവിന് ആറു വര്‍ഷം തടവും നാടുകടത്തലും

ലണ്ടന്‍: യുകെയിലെ ഷോപ്പിംഗ് സെന്റര്‍ കാര്‍ പാര്‍ക്കില്‍ വെച്ച് മുന്‍ ഭാര്യയെ ശ്വാസംമുട്ടിച്ചും, വാഹനം കയറ്റി കൊല്ലാനും ശ്രമിച്ച 28-കാരനായ ഇന്ത്യന്‍ ഭര്‍ത്താവിന് ആറ് വര്‍ഷം തടവും ശേഷം നാടുകടത്തലും. നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലെ ബ്രാഡ്ഫോര്‍ഡിലുള്ള ബ്രോഡ്വേ ഷോപ്പിംഗ് സെന്ററില്‍ വെച്ച് വരീന്ദര്‍ സിംഗ് യുവതിക്ക് നേരെ നടത്തിയ അതിക്രമം ഇവിടുത്തെ സിസിടിവിയില്‍ പതിയുകയും ചെയ്തു. യുവതിയെ ശ്വാസംമുട്ടി അര്‍ദ്ധബോധാവസ്ഥയില്‍ ആക്കിയ ശേഷം കൈകാര്യം ചെയ്യുകയും, വാഹനത്തിന്റെ പിന്നിലേക്ക് കയറ്റുകയും ചെയ്തെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കി. ഇര വാഹനത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പുറത്തിറങ്ങിയ ഇവരെ വാഹനം ഇടിച്ച് കയറ്റാനാണ് സിംഗ് ശ്രമിച്ചത്. ‘ഭാര്യയെ നിയന്ത്രിക്കാനും, അവര്‍ക്ക് മേല്‍ അധീശത്വം നേടാനുമുള്ള നിങ്ങളുടെ ശ്രമങ്ങളാണ് ഈ ഗുരുതരമായ കുറ്റകൃത്യത്തിന് പിന്നില്‍’, ബ്രാഡ്ഫോര്‍ഡ് ക്രൗണ്‍ കോടതിയില്‍ റെക്കോര്‍ഡര്‍ ബ്രയാന്‍ കോക്സ് ചൂണ്ടിക്കാണിച്ചു.

ഗുരുതരമായി പരുക്കേല്‍പ്പിക്കാന്‍ ലക്ഷ്യമിട്ടാണ് സിംഗ് വേഗതയില്‍ വാഹനം ഓടിച്ച് കയറ്റിയതെന്നും ജഡ്ജ് വ്യക്തമാക്കി. ഭാഗ്യം കൊണ്ട് മാത്രമാണ് കൂടുതല്‍ ഗുരുതരമായ പരുക്കുകളില്ലാതെ യുവതി രക്ഷപ്പെട്ടത്. ഒരു പൊതുസ്ഥലത്ത് ആയിട്ട് കൂടി തന്റെ പ്രവൃത്തികള്‍ ചെയ്യാന്‍ സിംഗ് മടികാണിച്ചില്ലെന്നതാണ് ഇയാളുടെ മുന്‍ ഭാര്യയെ ഭയപ്പെടുത്തുന്ന വിഷയം. അകന്ന് കഴിയുകയായിരുന്ന ദമ്പതികള്‍ വിവാഹമോചനത്തിന്റെ കാര്യങ്ങള്‍ സംസാരിക്കാന്‍ എത്തിയപ്പോഴായിരുന്നു അതിക്രമം. ആദ്യം കുറ്റങ്ങള്‍ നിരാകരിച്ച സിംഗ് പിന്നീട് ഗുരുതരമായി പരുക്കേല്‍പ്പിക്കാനുള്ള ശ്രമങ്ങളും, തട്ടിക്കൊണ്ട് പോകാനുള്ള കുറ്റങ്ങളും, മറ്റ് അതിക്രമങ്ങളും ചെയ്തതായി സമ്മതിക്കുകയായിരുന്നു. ശിക്ഷ അനുഭവിച്ച ശേഷമാകും സിംഗിനെ നാടുകടത്തുക. മുന്‍ ഭാര്യയെ ബന്ധപ്പെടുന്നതിന് പ്രതിയ്ക്ക് ആജീവനാന്ത വിലക്കും കോടതി പ്രഖ്യാപിച്ചിട്ടുണ്ട്.

Next Post

ഒമാന്‍: ഒമാൻ ബജറ്റിന് സുല്‍ത്താൻ അംഗീകാരം നല്‍കി

Mon Jan 1 , 2024
Share on Facebook Tweet it Pin it Email മസ്കത്ത്: 2024ലെ ഒമാനിന്‍റെ ബജറ്റിന് ഭരണാധികാരി സുല്‍ത്താൻ ഹൈതം ബിൻ താരിഖ് അംഗീകാരം നല്‍കി.ഒമാനില്‍ ഈ വര്‍ഷവും ഇന്ധന വില വര്‍ധിപ്പിക്കില്ല. എണ്ണ വില ശരാശരി ബാരലിന് 60 യു.എസ്. ഡോളാണ് കണകാക്കിയാണ് ധനകാര്യമന്ത്രാലയം ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. ഒമാനില്‍ ഈ വര്‍ഷത്തെ വരുമാനം ഏകദേശം 11 ശതകോടി റിയാല്‍ ആണ് പ്രതീക്ഷിക്കുന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 9.5 ശതമാനം […]

You May Like

Breaking News

error: Content is protected !!