ഒമാന്‍: ഒമാൻ ബജറ്റിന് സുല്‍ത്താൻ അംഗീകാരം നല്‍കി

മസ്കത്ത്: 2024ലെ ഒമാനിന്‍റെ ബജറ്റിന് ഭരണാധികാരി സുല്‍ത്താൻ ഹൈതം ബിൻ താരിഖ് അംഗീകാരം നല്‍കി.ഒമാനില്‍ ഈ വര്‍ഷവും ഇന്ധന വില വര്‍ധിപ്പിക്കില്ല.

എണ്ണ വില ശരാശരി ബാരലിന് 60 യു.എസ്. ഡോളാണ് കണകാക്കിയാണ് ധനകാര്യമന്ത്രാലയം ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്.

ഒമാനില്‍ ഈ വര്‍ഷത്തെ വരുമാനം ഏകദേശം 11 ശതകോടി റിയാല്‍ ആണ് പ്രതീക്ഷിക്കുന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 9.5 ശതമാനം കൂടുതലാണ്. മൊത്തം പൊതുചെലവ് ഏകദേശം 11.650 ശതകോടി റിയാല്‍ ആയും കണക്കാക്കുന്നു.

ഇത് കഴിഞ്ഞ ബജറ്റിനേക്കാള്‍ 2.6 ശതമാനം കൂടുതലാണ്. ബജറ്റ് കമ്മി ഏകദേശം 640 ദശലക്ഷം റിയാലും പ്രതീക്ഷിക്കുന്നു. ഒമാനില്‍ ഈ വര്‍ഷവും ഇന്ധന വില വര്‍ധിപ്പിക്കില്ല. 2021 ഒക്ടോബറില്‍ നിശ്ചയച്ച പ്രകാരമുള്ള നിരക്ക് തന്നെയായിരിക്കും ഈ വര്‍ഷവും തുടരുകയെന്ന് ധനമന്ത്രി സുല്‍ത്താൻ സലിം അല്‍ ഹബ്സി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

2013, 14 വര്‍ഷങ്ങളിലെ സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിന് വേണ്ടി 60 ദശലക്ഷം റിയാല്‍ അനുവദിച്ചിട്ടുണ്ട്. തൊഴില്‍ പരിശീലന പരിപാടികള്‍ക്കായി 36 ദശലക്ഷം റിയാലും അനുവദിച്ചിട്ടുണ്ട്.

Next Post

കുവൈത്ത്: ചെമ്ബ്‌ കേബിള്‍ മോഷണം നടത്തുന്ന സംഘം പിടിയില്‍

Mon Jan 1 , 2024
Share on Facebook Tweet it Pin it Email കുവൈത്ത്സിറ്റി: ചെമ്ബ് കേബിള്‍ മോഷണം നടത്തിയതിന് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി നാലു പേര്‍ അറസ്റ്റിലായി. രാജ്യത്തുടനീളമുള്ള ചെമ്ബ് കേബിള്‍ മോഷണങ്ങള്‍ സംബന്ധിച്ച കര്‍ശനമായ തിരച്ചിലും അന്വേഷണത്തിലുമാണ് പ്രതികള്‍ ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗത്തിന്റെ പിടിയിലായത്. പിടിയിലായവര്‍ ഏഷ്യൻ പൗരന്മാരാണ്. ജലീബ് അല്‍ ഷുയൂഖ് പ്രദേശത്ത് കേബിള്‍ മുറിക്കുന്നതിനിടെയാണ് പ്രതികളിലൊരാള്‍ പിടിയിലായത്. ഇയാളില്‍നിന്ന് മോഷ്ടിച്ച വസ്തുക്കളും കേബിള്‍ മുറിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും […]

You May Like

Breaking News

error: Content is protected !!