ഒമാന്‍: ഫിഫ്കോ വേള്‍ഡ് കോര്‍പറേറ്റ് ഫുട്ബാള്‍ ഒമാന്‍ എയര്‍ യൂനിയന്‍ ജേതാക്കള്‍

മസ്കത്ത്: ലോകകപ്പ് ആരവങ്ങള്‍ക്കിടെ വന്നണഞ്ഞ ഫിഫ്കോ വേള്‍ഡ് കോര്‍പറേറ്റ് ചാമ്ബ്യന്‍ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ ഒമാന്‍ എയര്‍ യൂനിയന്‍ ജേതാക്കളായി. രാജ്യത്തെ പ്രമുഖ മൊബൈല്‍ സേവനദാതാക്കളായ ഉരീദോയുടെ സഹകരണത്തോടെ സ്‌പോര്‍ട്‌സ് മാനിയയായിരുന്നു മത്സരം സംഘടിപ്പിച്ചത്. 16 ടീമുകള്‍ ടൂര്‍ണമെന്‍റില്‍ മാറ്റുരച്ചു. ജനങ്ങളുമായുള്ള ബന്ധം തങ്ങളുടെ പ്രധാനപ്പെട്ട ഘടകമാണെന്ന് ഉരീദോയിലെ ബിസിനസ് സെയില്‍സ് ഡയറക്ടര്‍ സൗദ് അല്‍ റിയാമി പറഞ്ഞു. ഞങ്ങളുടെ ടീം ഫൈനലിലെത്തിയില്ലെങ്കിലും ആവേശം പകരുന്നതായിരുന്നു കലാശക്കളി.

ലോകകപ്പ് പടിവാതില്‍ക്കലെത്തിനില്‍ക്കെ വിവിധ മേഖലകളില്‍ നിന്നുള്ള ഫുട്ബാള്‍ കളിക്കാരെ ഒരുമിച്ചുകൊണ്ടുവരാനും അവരെ പ്രോത്സാഹിപ്പിക്കാനുമുള്ള മികച്ച മാര്‍ഗമാണിതെന്നും അദ്ദേഹം പറഞ്ഞു.

2009ല്‍ മോണ്‍ട്രിയലിലാണ് ഇന്റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് കോര്‍പറേറ്റ് ഫുട്ബാള്‍ (ഫിഫ്കോ) സ്ഥാപിക്കുന്നത്. കോര്‍പറേറ്റ് ഫുട്ബാളിന്റെ ഭരണസമിതിയാണിത്. ലോകകപ്പിനോടനുബന്ധിച്ചുള്ള ഫാന്‍സോണുകള്‍ക്ക് ആതിഥേയത്വം വഹിച്ച്‌ ഉരീദോ ഒമാനില്‍ ഫുട്ബാളിന് നല്‍കുന്ന പിന്തുണ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. പുറത്ത് വലിയ സ്ക്രീനില്‍ കളികാണാനുള്ള സൗകര്യവുമൊരുക്കി ലോകകപ്പിന്‍റെ എല്ലാവിധ ഉത്സവാന്തരീക്ഷത്തോടെയും സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Next Post

യു.എസ്.എ: കൊറോണയ്ക്ക് ശേഷം കണ്ടുവരുന്ന ഹൃദയാഘാതത്തിന് ഇന്ത്യന്‍ മരുന്ന് ഫലപ്രദം

Fri Nov 11 , 2022
Share on Facebook Tweet it Pin it Email വാഷിംഗ്ടണ്‍: കൊറോണയ്ക്ക് കാരണമാകുന്ന സാര്‍സ്-കോവ്-2 വൈറസിലെ പ്രോട്ടീന്‍ മൂലമുണ്ടാകുന്ന ഹൃദയത്തകരാര്‍ പരിഹരിക്കാന്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച മരുന്ന് ഫലപ്രദമാണെന്ന് കണ്ടെത്തല്‍. അമേരിക്കയിലെ മെരിലാന്‍ഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം ഇത് സംബന്ധിച്ച്‌ പഠനം നടത്തിയത്. ഈച്ചകളിലും എലികളിലുമാണ് പരീക്ഷണം നടത്തിയത്. ഹൈദരാബാദിലെ ഡോ.റെഡ്ഡീസ് ലബോറട്ടറീസ്, ഡിഫന്‍സ് റിസര്‍ച്ച്‌ ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനുമായി ചേര്‍ന്ന് വികസിപ്പിച്ച 2ഡിജി മരുന്നാണ് ഈ അവസ്ഥയ്ക്ക് പരിഹാരമാണെന്ന് […]

You May Like

Breaking News

error: Content is protected !!