കുവൈത്ത്: ശൈഖ് ജാബിര്‍ പാലത്തില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ രക്ഷിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ പാലത്തിന് മുകളില്‍ നിന്ന് കടലിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ രക്ഷപ്പെടുത്തി. ബുധനാഴ്ചയാണ് ശൈഖ് ജാബിര്‍ പാലത്തില്‍ നിന്ന് യുവതി താഴേക്ക് ചാടിയത്. വിവരം ലഭിച്ചതനുസരിച്ച്‌ ഫയര്‍ ആന്റ് മറൈന്‍ റെസ്‍ക്യൂ വിഭാഗത്തില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി യുവതിക്കായുള്ള തെരച്ചില്‍ ആരംഭിച്ചു.

ശുവൈഖ് മറൈന്‍ സെന്റര്‍, ശുവൈഖ് ഇന്‍ഡസ്‍ട്രിയല്‍ സെന്റര്‍ എന്നിവിടങ്ങളിലേക്ക് രക്ഷാ ബോട്ടുകള്‍ അയച്ചതായി പബ്ലിക് റിലേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ വകുപ്പ് അറിയിച്ചു. തെരച്ചിലില്‍ വളരെ വേഗം തന്നെ യുവതിയെ കണ്ടെത്തി മെഡിക്കല്‍ സംഘത്തിന് കൈമാറി. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെക്കുറിച്ച്‌ മറ്റ് വിവരങ്ങളൊന്നും തന്നെ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.

Next Post

യു.എസ്.എ: സമൂഹ മാധ്യമം ഉപയോഗം - 13 വയസിന് താഴെയുള്ളവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ യു.എസ്

Thu Apr 27 , 2023
Share on Facebook Tweet it Pin it Email സമൂഹ മാധ്യമം ഉപയോഗിക്കുന്നതിന് ദേശീയ പ്രായപരിധി നിശ്ചയിക്കാന്‍ യുഎസ് സെനറ്റില്‍ നിര്‍ദ്ദേശം. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ടിക് ടോക്ക് തുടങ്ങിയ സമൂഹ മാധ്യമ ആപ്പുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് 13 വയസ്സിന് താഴെയുള്ളവരെ തടയുന്ന ബില്‍ കൊണ്ടുവരുന്നതായി സി.എന്‍.എന്നാ ണ് റിപ്പോര്‍ട്ട് ചെയ്തത്. 18 വയസിന് താഴെയുള്ളവര്‍ അക്കൗണ്ടുകള്‍ സൃഷ്ടിക്കുന്നതിന് മുമ്ബ് ടെക് കമ്ബനികള്‍ മാതാപിതാക്കളുടെ സമ്മതം വാങ്ങേണ്ടതുണ്ടെന്നും സമൂഹ മാധ്യമങ്ങളിലെ […]

You May Like

Breaking News

error: Content is protected !!