ഒമാന്‍: തിരുവനന്തപുരം-മസ്കറ്റ് സര്‍വീസ് ഒമാന്‍ എയര്‍ ഒക്ടോബര്‍ 1 മുതല്‍ പുനരാരംഭിക്കും

ഒമാൻ എയര്‍ ഒക്‌ടോബര്‍ ഒന്ന് മുതല്‍ തിരുവനന്തപുരത്ത് നിന്ന് മസ്‌കറ്റിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് പുനരാരംഭിക്കുന്നു.

ഞായര്‍, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിലാണ് സര്‍വീസ്. ഞായര്‍, ബുധൻ ദിവസങ്ങളില്‍ 07:45-ന് എത്തി 08:45-ന് പുറപ്പെടും. വ്യാഴാഴ്ചകളില്‍ ഉച്ചയ്ക്ക് 01: 55ന് എത്തി വൈകീട്ട് 04: 10ന് പുറപ്പെടും. ശനിയാഴ്ചകളില്‍, ഉച്ചയ്ക്ക് 02:30ന് എത്തി 03:30ന് പുറപ്പെടും.

162 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോയിംഗ് 737 വിമാനങ്ങളാണ് സര്‍വീസ് നടത്തുക. തിരുവനന്തപുരം-മസ്‌കറ്റ് സെക്ടറിലെ രണ്ടാമത്തെ വിമാനക്കമ്ബനിയാണ് ഒമാൻ എയര്‍. എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് ഈ റൂട്ടില്‍ പ്രതിദിന സര്‍വീസുകള്‍ നടത്തുന്നുണ്ട്.

നിലവില്‍ പ്രതിദിനം ശരാശരി 12000 പേരാണ് തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്.

Next Post

കുവൈത്ത്: ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികളുടെ സുരക്ഷ - മാര്‍ഗനിര്‍ദേശങ്ങളുമായി ഇന്ത്യന്‍ എംബസി

Wed Sep 27 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കായി ഇന്ത്യന്‍ എംബസി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. 2015 ലെ കുവൈത്തിലെ ഗാര്‍ഹിക തൊഴിലാളി നിയമ പ്രകാരമുള്ള തൊഴിലാളിയുടെ അവകാശങ്ങള്‍ താഴെ പറയുന്നവയാണ്. അറബിയിലും ഇംഗ്ലീഷിലും തയ്യാറാക്കിയ രേഖാമൂലമുള്ള തൊഴില്‍ കരാര്‍ നിര്‍ബന്ധമാണ്. തൊഴിലാളിയുടെ പ്രതിമാസ വേതനം കുവൈത്ത് ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ച മിനിമം വേതനത്തില്‍ കുറയാന്‍ പാടുള്ളതല്ല (ഇന്ത്യ ഗവണ്മെന്റ് ചട്ടങ്ങള്‍ […]

You May Like

Breaking News

error: Content is protected !!