കുവൈത്ത്: ഓട്ടോമേറ്റഡ് പാസ്പോര്‍ട്ട് മെഷീന്‍ ഉപയോഗിക്കുന്ന ആദ്യ അറബ് രാജ്യമായി കുവൈത്ത്

കുവൈത്ത് സിറ്റി: സമയ നഷ്ടം ഒഴിവാക്കി സ്വയമേവ പാസ്പോര്‍ട്ടുകള്‍ ലഭിക്കുന്നതിനുള്ള സൗകര്യം കുവൈത്തികള്‍ക്ക് ആഭ്യന്തര മന്ത്രാലയം ഒരുക്കുന്നു. ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിനുള്ള സമാന നടപടികളാണ് പാസ്പോര്‍ട്ട് നടപടിക്രമങ്ങളിലും കൊണ്ടുവരുന്നത്. പുതിയ രീതിയില്‍ കുവൈത്തി പൗരന്മാര്‍ തങ്ങളുടെ അപേക്ഷകള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ സമര്‍പ്പിക്കണം.

ഇത്തരത്തിലുള്ള സേവനം കൊണ്ടുവരുന്ന ആദ്യ അറബ് രാജ്യമാണ് കുവൈത്ത്. പൗരന്മാര്‍ക്ക് സൗകര്യപ്രദമാകുന്നതിന് പുറമെ യാത്രാ രേഖകള്‍ക്കും മറ്റുമുള്ള ബന്ധപ്പെട്ട വകുപ്പുകളിലെ തിരക്ക് ഒഴിവാക്കാനും സാധിക്കും. അതേസമയം, കുവൈത്ത് എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ക്കായി പ്രത്യേക കൗണ്ടര്‍ അനുവദിക്കുന്നതും പരിഗണനയിലുണ്ട്.

പാസ്പോര്‍ട്ടുകളില്‍ സ്റ്റാമ്ബുകള്‍ നിറഞ്ഞതും കാലാവധി അവസാനിച്ചതുമായ പ്രശ്നങ്ങള്‍ വരുമ്ബോള്‍ ബോര്‍ഡിംഗ് പാസ്സ് ഉള്ളവര്‍ക്ക് ഈ കൗണ്ടറിലൂടെ സേവനം നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് നാഷനാലിറ്റി ആന്‍ഡ് ട്രാവല്‍ ഡോക്യൂമെന്‍്റ്സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ശൈഖ് ഫവാസ് അല്‍ ഖാലിദ് പറഞ്ഞു.

Next Post

എന്തുകൊണ്ടാണ് മൊബൈല്‍ നമ്ബറിന് 10 ഡിജിറ്റ്? കാരണമിത്..

Tue Nov 29 , 2022
Share on Facebook Tweet it Pin it Email നമ്മുടെയെല്ലാം മൊബൈല്‍ ഫോണ്‍ നമ്ബറിന് പത്ത് ഡിജിറ്റാണുള്ളത്. എന്തുകൊണ്ടാണിതെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? മൊബൈല്‍ നമ്ബര്‍ എന്തുകൊണ്ടാണ് 6 ഡിജിറ്റോ 9 ഡിജിറ്റോ ഒന്നുമാകാതിരുന്നത്? ഇതിന് കാരണം ഇന്ത്യയിലെ ജനസംഖ്യ തന്നെയാണ്. 7-8 വര്‍ഷം മുമ്ബ് മൊബൈല്‍ എടുത്തവര്‍ ഇപ്പോഴും അന്നത്തെ അതേ നമ്ബര്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ അവരുടെ മൊബൈല്‍ നമ്ബര്‍ തുടങ്ങുന്നത് 9ല്‍ നിന്ന് ആയിരിക്കുമെന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? വര്‍ഷങ്ങള്‍ […]

You May Like

Breaking News

error: Content is protected !!