ഒമാൻ: ഒ​മാ​ന്‍-​ബം​ഗ്ലാ​ദേ​ശ് മ​ത്സ​രം – മ​ണി​ക്കൂ​റു​ക​ള്‍​ക്കു മു​മ്പ്​ത​ന്നെ ക്രി​ക്ക​റ്റ് ആ​രാ​ധ​കരെ കൊണ്ട് നി​റ​ഞ്ഞ് കവിഞ്ഞ് അ​മീ​റാ​ത്ത്​ സ്​​റ്റേ​ഡി​യം

മ​സ്​​ക​ത്ത്​: ക്രി​ക്ക​റ്റ് ആ​രാ​ധ​ക​ര്‍ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രു​ന്ന ഒ​മാ​ന്‍-​ബം​ഗ്ലാ​ദേ​ശ് മ​ത്സ​ര​ത്തി​ന് മ​ണി​ക്കൂ​റു​ക​ള്‍​ക്കു മു​മ്ബു​ത​ന്നെ നി​റ​ഞ്ഞു ക​വി​ഞ്ഞ്​ അ​മീ​റാ​ത്ത്​ സ്​​റ്റേ​ഡി​യം.

ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഒ​മാ​ന്‍ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​യി​ലെ ഗാ​ല​റി പൂ​ര്‍​ണ​മാ​യും കാ​ണി​ക​ളാ​ല്‍ നി​റ​ഞ്ഞ​ത്. ന​ബി​ദി​ന​ത്തി​ലെ പൊ​തു അ​വ​ധി മു​ന്നി​ല്‍ ക​ണ്ട്​ പ​ല​രും നേ​ര​ത്തെ​ത​ന്നെ ടി​ക്ക​റ്റു​ക​ള്‍ എ​ടു​ത്തി​രു​ന്നു. ടീ​മി​നെ സ​പ്പോ​ര്‍​ട്ട്​ ​െച​യ്യാ​നെ​ത്തി​യ ബം​ഗ്ലാ​ദേ​ശ്​ ആ​രാ​ധ​ക​രു​ടെ ആ​വേ​ശം പ​ല​​പ്പോ​ഴും ഒ​മാ​ന്‍ ആ​രാ​ധ​ക​ര്‍​ക്ക് ഒ​പ്പ​മോ അ​തി​നു​ മു​ക​ളി​േ​ലാ ആ​യി​രു​ന്നു.

4,500പേ​ര്‍​ക്കാ​ണ് സ്​​റ്റേ​ഡി​യ​ത്തി​ല്‍ ഇ​രി​ക്കാ​ന്‍ സൗ​ക​ര്യം ഉ​ള്ള​ത്. ഇ​തി​ല്‍ വി.​വി.​ഐ.​പി ഗാ​ല​റി സ്ഥി​തി ചെ​യ്യു​ന്ന​ത് ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​യു​ടെ മു​ക​ള്‍ നി​ല​യി​ലാ​ണ്. ചൊ​വ്വാ​ഴ്​​ച ര​ണ്ടു മ​ണി​ക്ക് ന​ട​ന്ന സ്​​കോ​ട്​​ലാ​ന്‍​ഡ്​-​പ​ാ​പ്വ​ ന്യൂ​​ഗി​​നി ആ​ദ്യ മ​ത്സ​ര​ത്തി​ന്​ സ്​​റ്റേ​ഡി​യ​ത്തി​ല്‍ കാ​ര്യ​മാ​യി ആ​ളു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഉ​ച്ച​ക്ക് സാ​മാ​ന്യം ന​ല്ല ചൂ​ടും ഉ​ണ്ടാ​യി​രു​ന്നു. വി.​ഐ.​പി ഗാ​ല​റി​ക്ക് മാ​ത്ര​മേ മേ​ല്‍​ക്കൂ​ര ഉ​ള്ളൂ. നാ​ലു മ​ണി​യോ​ടു കൂ​ടി​യാ​ണ് സ്​​റ്റേ​ഡി​യ​ത്തി​ല്‍ ആ​ളു​ക​ളെ​ത്തി​യ​ത്.

സ​ത്യ​ത്തി​ല്‍ ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​െന്‍റ യ​ഥാ​ര്‍​ഥ ആ​വേ​ശം ജ​ന​ങ്ങ​ളി​ലെ​ത്തി​യ​ത് ഒ​മാ​ന്‍-​ബം​ഗ്ലാ​ദേ​ശ് മ​ത്സ​ര​ത്തോ​ടെ​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച ന​ട​ന്ന ഒ​മാ​ന്‍-​പ​​പ്വ​ ന്യൂ​​ഗി​​നി​ മ​ത്സ​രം കാ​ണാ​നും ആ​ളു​ക​ള്‍ കു​റ​വാ​യി​രു​ന്നു. എ​ന്നാ​ല്‍, ചൊ​വ്വാ​ഴ്​​ച പൊ​തു അ​വ​ധി ആ​യ​തി​നാ​ലും മ​ത്സ​രം വൈ​കു​ന്നേ​രം ആ​ണെ​ന്നു​ള്ള​തും ആ​രാ​ധ​ക​രെ സ്​​റ്റേ​ഡി​യ​ത്തി​ലേ​ക്ക് ഇ​ര​ച്ചു ക​യ​റ്റാ​ന്‍ പ്രാ​പ്​​ത​മാ​ക്കി. ദൂ​രെ ദി​ക്കു​ക​ളി​ല്‍ നി​ന്നു പോ​ലും നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍ സ്​​റ്റേ​ഡി​യ​ത്തി​ലെ​ത്തി​യി​രു​ന്നു.

‘ഫേ​വ​റി​റ്റ്​’ മാ​ച്ചാ​യ​തി​നാ​ല്‍ ക​ളി​യു​ടെ ടി​ക്ക​റ്റ്​ നേ​ര​​ത്തെ വി​റ്റ്​ തീ​ര്‍​ന്നി​രു​ന്നു. ആ​ദ്യ മ​ത്സ​രം അ​സാ​നി​ച്ച ഉ​ട​ന്‍ ഒ​മാ​ന്‍- ബം​ഗ്ലാ​ദേ​ശ്​ ക​ളി​ക്കാ​ര്‍ ഗ്രൗ​ണ്ടി​ലേ​ക്ക് പ​രി​ശീ​ല​ന​ത്തി​നി റ​ങ്ങി. ഈ ​സ​മ​യം മു​ത​ല്‍ ക​ളി അ​വ​സാ​നി​ക്കും വ​രെ ആ​യി​ര​ക്ക​ണ​ക്കി​ന് ക​ണ്​​ഠ​ങ്ങ​ളി​ല്‍ നി​ന്നും ഹ​യ്യ.. ഹ​യ്യ ..ക്രി​ക്ക​റ്റ്, ഒ​മാ​ന്‍.. ഒ​മാ​ന്‍…. വി​ളി​ക​ളും ഉ​യ​ര്‍​ന്നു.

Next Post

യു.എസ്.എ: സോഷ്യല്‍ മീഡിയ ഭീമന്‍ ഫേസ്ബുക്ക് പേരു മാറ്റത്തിന് ഒരുങ്ങുന്നു

Wed Oct 20 , 2021
Share on Facebook Tweet it Pin it Email ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയ ഭീമന്‍ ഫേസ്ബുക്ക് പേരു മാറ്റത്തിന് ഒരുങ്ങുന്നു. ടെക് ഭീമന്‍ പുതിയ പേരില്‍ റീബ്രാന്‍ഡിങ്ങിനൊരുങ്ങുകയാണെന്ന് കമ്ബനിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച്‌ ‘ദ വെര്‍ജ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. മെറ്റാവേഴ്സ്’ എന്ന അത്യാധുനിക സ്വപ്ന പദ്ധതി സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി അടുത്തയാഴ്ചയോടെ പുതിയ പേര് സ്വീകരിക്കും. പേര് സംബന്ധിച്ച വെളിപ്പെടുത്തല്‍ ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഒക്ടോബര്‍ 28ന് നടക്കുന്ന […]

You May Like

Breaking News

error: Content is protected !!