ഒമാന്‍: ഒമാന്‍ തണുക്കുന്നു മഞ്ഞു പുതച്ച്‌ ജബല്‍ ശംസ്

ഒമാനിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ തണുപ്പ് ശക്തമായി. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് പല ഭാഗങ്ങളിലും.മഞ്ഞിന്റെ വെള്ളപുതപ്പണിഞ്ഞ് മനോഹരിയായിരിക്കുകയാണ് ജബല്‍ ശംസ്.

ഈ വര്‍ഷം ആദ്യമായി ഇവിടത്തെ താപനില മൈനസ് ഡിഗ്രി സെല്‍ഷ്യസിലെത്തി. മൈനസ് 2.1 ഡിഗ്രിയാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്.
സൈഖില്‍ 4.9 ഡിഗ്രിയും നിസ്വയില്‍ 10.6 ഡിഗ്രിയും അല്‍ ഹംറയില്‍ 11.3 ഡിഗ്രിയും യങ്കലില്‍ 12.2 ഡിഗ്രി സെല്‍ഷ്യസുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.

Next Post

കുവൈത്ത്: അനധികൃത പണമിടപാടുകള്‍ക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി കുവൈത്ത്

Wed Jan 25 , 2023
Share on Facebook Tweet it Pin it Email അനധികൃത സാമ്ബത്തിക കൈമാറ്റങ്ങളെ കൂച്ചുവിലങ്ങിടാനൊരുങ്ങി കുവൈത്ത്. കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ഫണ്ടിംഗ് തുടങ്ങിയ നിയമവിരുദ്ധ സാമ്ബത്തിക ക്രമക്കേടുകള്‍ക്കെതിരെയാണ് ശക്തമാതയ നടപടികളെടുക്കുമെന്ന് കുവൈത്ത് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ സംശയം തോന്നുന്ന മുഴുവന്‍ പണമിടപാടുകളും റിപ്പോര്‍ട്ട് ചെയ്യാന്‍ കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് രാജ്യത്തെ മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. രാജ്യത്ത് നടക്കുന്ന എല്ലാ പണമിടപാടുകളെയും സൂക്ഷ്മമായി വിലയിരുത്തുകയും സംശയാസ്പദമായ പണമിടപാടുകളുടെ […]

You May Like

Breaking News

error: Content is protected !!