കുവൈത്ത്: കുവൈത്ത് ആരോഗ്യമേഖലയില്‍ കൂടുതല്‍ വിദേശികളെ ഉള്‍പ്പെടുത്താന്‍ നീക്കം

കുവൈത്ത് സിറ്റി: കുവൈത്തില്‍ ആരോഗ്യമേഖലയില്‍ കൂടുതല്‍ വിദേശികളെ ഉള്‍പ്പെടുത്താന്‍ ഒരുങ്ങി മന്ത്രാലയം. പ്രധാന ആശുപത്രികളുടെ വിപുലീകരണവും രാജ്യത്തെ വര്‍ദ്ധിച്ച മെഡിക്കല്‍ സേവനങ്ങളിലെ ആവശ്യകതയും കണക്കിലെടുത്താണ് കൂടുതല്‍ വിദേശികളെ റിക്രൂട്ട് ചെയ്യന്നത്. കുവൈത്തില്‍ കൂടുതല്‍ വിദേശ ആരോഗ്യ ജീവനക്കാരെ എത്തിക്കുന്നതിന്റെ ഭാഗമായി പ്രത്യേക റിക്രൂട്ട്‌മെന്റ് നടത്തും.

ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവരെയാണ് റിക്രൂട്ട് ചെയ്യുകയെന്ന് കുവൈത്ത് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു. ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ആരോഗ്യ ജീവനക്കാരെ കൊണ്ടുവരുവാനാണ് പുതിയ ശ്രമം. സുരക്ഷാ കാരണങ്ങളാല്‍ ഇറാനികള്‍ക്ക് നിലവില്‍ കുവൈത്തില്‍ വിസ നല്‍കുന്നില്ല. ഇത് സംബന്ധമായി ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ടതായി ആരോഗ്യ അധികൃതര്‍ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ 200 പേര്‍ അടങ്ങുന്ന മെഡിക്കല്‍ സംഘത്തെയാകും ഇറാനില്‍ നിന്നു കൊണ്ടുവരിക. നിലവില്‍ ആരോഗ്യ മന്ത്രാലയത്തിലെ മൊത്തം ജീവനക്കാരില്‍ പകുതിയിലേറെയും വിദേശികളാണ്.

നേരത്തെ സമ്ബൂര്‍ണ സ്വദേശിവല്‍ക്കരണം ലക്ഷ്യമിട്ട് സിവില്‍ സര്‍വീസ് കമ്മീഷന്‍ വിദേശി നിയമനത്തിനു വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ യോഗ്യരായ വേണ്ടത്ര സ്വദേശികളെ ലഭ്യമല്ലാത്തത് കാരണം തീരുമാനം മരവിപ്പിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് പാകിസ്താനില്‍ നിന്നും റിക്രൂട്ട് ചെയ്യപ്പെട്ട ഡോക്ടര്‍മാരും നഴ്‌സുമാരും പാരാ മെഡിക്കല്‍ സ്റ്റാഫുകളും ഉള്‍പ്പെടുന്ന 200 പേര്‍ കുവൈത്തിലെത്തിയത്.

Next Post

യു.കെ: എയര്‍ഹോസ്റ്റസിനെ യാത്രക്കാരിലൊരാള്‍ തെറി വിളിച്ചു അലമ്പുണ്ടാക്കി - ഡല്‍ഹിയില്‍ നിന്നു ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചറക്കി

Mon Apr 10 , 2023
Share on Facebook Tweet it Pin it Email ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്ന് പറന്ന എയര്‍ ഇന്ത്യയുടെ AI 111 വിമാനമാണ് യാത്രക്കാരന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് തിരിച്ചിറക്കേണ്ടി വന്നത്. വിമാന ജീവനക്കാരോട് യാത്രക്കാരന്‍ മോശമായി പെരുമാറുകയും പിന്നീട് തര്‍ക്കം ഉണ്ടാവുകയും ചെയ്തതോടെയാണ് വിമാനം തിരിച്ചിറക്കിയത്. യാത്രക്കാരനെതിരെ വിമാനക്കമ്പനി ഡല്‍ഹി എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ യാത്രക്കാരനെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. 225 […]

You May Like

Breaking News

error: Content is protected !!