മസ്കത്ത്: തൃശൂര്‍ തൃപ്പയാര്‍ സ്വദേശി അക്ബര്‍ മുഹമ്മദ് പ്രവാസ ജീവിതം ആരംഭിച്ചിട്ട് എട്ടു വര്‍ഷം, എന്നാല്‍ ഇതിനകം രാജ്യത്തിെന്റ മുന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിെന്റയും ഇപ്പോഴത്തെ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിെന്റയും നിരവധി ചിത്രങ്ങളാണ് ഇദ്ദേഹം വരച്ചത്.
51ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് സുല്‍ത്താെന്റ എട്ടു മീറ്റര്‍ നീളവും മൂന്നു മീറ്റര്‍ വീതിയുമുള്ള ചിത്രമാണ് ഇപ്പോള്‍ വരച്ചത്. ഇത് ഇദ്ദേഹം ജോലി ചെയ്യുന്ന സുബൈര്‍ ഫര്ണിഷിങ്ങിെന്റ കെട്ടിടത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. രണ്ടു മാസം മുമ്ബാണ് ചിത്രംവര തുടങ്ങിയത്. എന്നാല്‍, ഷഹീന് ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേടുവന്നു. നിരാശ തോന്നിയെങ്കിലും സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചതോടെ വീണ്ടും വര ആരംഭിച്ചു.
എട്ടു മീറ്റര്‍ ഉയരവും മൂന്നു മീറ്റര്‍ വീതിയുമുള്ള ഈ ചിത്രത്തില്‍ 110 പേപ്പറുകളാണ് ഉപയോഗിച്ചത്. യൂനിവേഴ്സല്‍ പ്രൈമറും പ്ലാസ്റ്റിക് എമല്‍ഷനും ഉപയോഗിച്ച മിശ്രിതം ബ്രഷും സ്റ്റിക്കും ഉപയോഗിച്ചാണ് പൂര്‍ത്തിയാക്കിയത്.
കൂടെ ജോലി ചെയ്യുന്നവരും സുഹൃത്തുക്കളും ഏറെ സഹായിച്ചുവെന്ന് അക്ബര്‍ പറയുന്നു. ഇദ്ദേഹം വരച്ച സുല്‍ത്താന്‍ ഖാബൂസിെന്റ വിവിധ ചിത്രങ്ങള്‍ പല സ്ഥാപനങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്. ഒമാനിലെ മുന്‍ ഇന്ത്യന്‍ സ്ഥാനപതി മുനു മഹാവിറിെന്റ ചിത്രം വരച്ച് അദ്ദേഹത്തിന് സമ്മാനിച്ചിരുന്നു.
കേരള മുഖ്യമന്ത്രി പിണറായി വിജയന്, ആരോഗ്യ മന്ത്രി വീണ ജോര്‍ജ്, സ്പീക്കര്‍ എം.ബി. രാജേഷ് എന്നിവരുടെ ചിത്രങ്ങളും വരച്ചിട്ടുണ്ട്. നല്ലൊരു ഗാനരചയിതാവ് കൂടിയാണ് അക്ബര്‍. 48ാം ദേശീയ ദിനത്തോടനുബന്ധിച്ച അക്ബര്‍ രചിച്ച സംഗീത ആല്‍ബവും പുറത്തിറക്കിയിരുന്നു. അജീനയാണ് ഭാര്യ. ആബിദ് അക്ബര്‍, റൂബി അക്ബര്‍ എന്നിവര്‍ മക്കളാണ്.
