ഒമാൻ: ജോലി ചെയ്യുന്നതിനിടെ വനിതാ ജീവനക്കാരിയെ ആക്രമിച്ച പൗരന്‍ പിടിയില്‍

മസ്‌കറ്റ്: ഒമാനില്‍ ജോലി ചെയ്യുന്നതിനിടെ വനിതാ ജീവനക്കാരിയെ ആക്രമിച്ച പൗരന്‍ പിടിയില്‍. ദോഫാര്‍ ഗവര്‍ണറേറ്റിലാണ് സംഭവം. സ്ഥലത്തെ ഒരു പ്രാദേശിക ബാങ്കില്‍ തന്റെ ജോലിക്കിടെയാണ് ജീവനക്കാരി ആക്രമിക്കപ്പെട്ടത്. സ്വദേശി യുവാവ് വനിതാ ജീവനക്കാരിയെ കത്തി കൊണ്ട് കുത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ച ജീവനക്കാരിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. പിടിയിലായ പ്രതിക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.

കുടുംബ തര്‍ക്കത്തിനിടെ ബന്ധുവിനെ കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച സ്ത്രീയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തുിരുന്നു. ഷിനാസ് വിലായത്തിലാണ് സംഭവം. ബന്ധുവിനെ കുത്തിയ ഇവര്‍ സ്വയം പരിക്കേല്‍പ്പിക്കുകയും ചെയ്തു. സ്വദേശി സ്ത്രീയാണ് പിടിയിലായത്.

കുടുംബ വഴക്കിനിടെയാണ് യുവതി ബന്ധുവിനെ ആക്രമിച്ചത്. ആക്രമണത്തില്‍ ബന്ധുവിന് നിരവധി പരിക്കുകളേറ്റതായി റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. ഇദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ഇപ്പോള്‍ ആരോഗ്യനില ഗുരുതരമല്ല. അറസ്റ്റ് ചെയ്ത സ്ത്രീക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് പൊലീസ് അറിയിച്ചു. ഈ മാസം ആയുധം കൊണ്ട് ആക്രമിച്ച രണ്ട് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു.രണ്ട് സ്ത്രീകള്‍ മരിച്ചു. ഒരു സംഭവം മസ്‌കറ്റിലും മറ്റൊന്ന് അല്‍ ദാഹിറ ഗവര്‍ണറേറ്റിലുമായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് ഒമാനില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ യുവാവിനെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്‍തിരുന്നു. ഒമാന്‍ സ്വദേശിനിയെയാണ് യുവാവ് കുത്തിക്കൊന്നതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. സംഭവത്തിന്റെ വിശദാംശങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. പിടിയിലായ യുവാവിനെതിരെ നിയമ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

Next Post

കുവൈത്ത്: 'മരുന്നുകള്‍ ഉപയോഗശൂന്യമായി പോകുന്നു'; കുവൈറ്റില്‍ പുതിയ ചികിത്സാ നിരക്ക് ഏര്‍പ്പെടുത്തി

Mon Dec 19 , 2022
Share on Facebook Tweet it Pin it Email ആതുര സേവന രംഗം മെച്ചപ്പെടുത്തുന്നതിനും മരുന്നുകള്‍ ഉപയോഗശൂന്യമായി പോകുന്നത് തടയാനും കുവൈത്തില്‍ പുതിയ സംവിധാനം. വിദേശികള്‍ക്ക് പുതിയ ചികിത്സാ നിരക്ക് ഏര്‍പ്പെടുത്തി. കുവൈത്തിലെ താമസക്കാരും ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത വിദേശികളും മരുന്നിന് ഇനി പണം നല്‍കേണ്ടി വരുമെന്ന് കുവൈത്ത് ആരോഗ്യമന്ത്രി ഡോ. അഹ്മദ് അല്‍ അവാദി അറിയിച്ചു.(Kuwait to levy new health fees on expats) […]

You May Like

Breaking News

error: Content is protected !!