ഒമാന്‍: സുല്‍ത്താന്‍റെ സന്ദേശം കുവൈത്ത് കിരീടാവകാശിക്ക് കൈമാറി

മസ്കത്ത്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്‍റെ സന്ദേശം കുവൈത്ത് കിരീടാവകാശി ശൈഖ് മിശ്‌അല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിന് കൈമാറി.

ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധങ്ങളും അവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളും പൊതുതാല്‍പര്യമുള്ള മറ്റു വിഷയങ്ങളുമായിരുന്നു കത്തില്‍. ബുധനാഴ്ച നടന്ന കൂടിക്കാഴ്ചയില്‍ കുവൈത്തിലെ ഒമാന്‍ അംബാസഡര്‍ ഡോ. സാലിഹ് ബിന്‍ അമര്‍ അല്‍ ഖറൂസി വിദേശകാര്യമന്ത്രി ശൈഖ് സലീം അബ്ദുല്ല അല്‍ ജാബിര്‍ അസ്സബാഹിനാണ് സന്ദേശം കൈമാറിയത്.

Next Post

കുവൈത്ത്: ഭൂകമ്ബം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്നു കോടി ഡോളര്‍ വാഗ്ദാനം ചെയ്‌ത് കുവൈത്ത്

Mon Feb 13 , 2023
Share on Facebook Tweet it Pin it Email ഭൂകമ്ബത്തില്‍ തകര്‍ന്ന തുര്‍ക്കിയക്കും സിറിയക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കുവൈത്ത് മൂന്നു കോടി ഡോളര്‍ വാഗ്ദാനം ചെയ്തു. അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിന്റെ ഉത്തരവും, കിരീടാവകാശി ശൈഖ് മിശ്‌അല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിന്റെ നിര്‍ദേശവും കണക്കിലെടുത്താണ് വാഗ്ദാനം. ധനസഹായം ഏകോപിപ്പിക്കാന്‍ മന്ത്രിസഭ ബന്ധപ്പെട്ട വിഭാഗത്തിന് നിര്‍ദേശം നല്‍കി.

You May Like

Breaking News

error: Content is protected !!