യു.എസ്.എ: രണ്ടു ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചവർക്ക് വ്യോമ-കര-നാവിക മാര്‍ഗങ്ങളിലൂടെ ഇനി അമേരിക്കയിലേക്ക് പ്രവേശിക്കാം

വാഷിങ്ടണ്‍: രണ്ടു ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ച വിദേശത്തുനിന്നുള്ള യാത്രക്കാര്‍ക്ക് വ്യോമ-കര-നാവിക മാര്‍ഗങ്ങളിലൂടെ ഇനി അമേരിക്കയിലേക്ക് പ്രവേശിക്കാം. നവംബര്‍ എട്ടുമുതലാണ് ഇതിന് അനുമതി നല്‍കിയിരിക്കുന്നത്.

യാത്രാവിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട നയത്തിന്റെ രൂപരേഖ കഴിഞ്ഞമാസമാണ് തയ്യാറാക്കിയത്. ഇതനുസരിച്ച്‌ വിമാനയാത്രികര്‍, യാത്രയുടെ മൂന്നുദിവസം മുന്‍പ് കോവിഡ് പരിശോധന നടത്തണം. സമ്ബര്‍ക്ക ഉറവിടം കണ്ടെത്താനുള്ള സംവിധാനം വിമാനക്കമ്ബനികള്‍ ഏര്‍പ്പെടുത്തേണ്ടതുമുണ്ട്.

2020 മാര്‍ച്ചിനു ശേഷം വിവിധ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് അമേരിക്ക യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യ, യൂറോപ്യന്‍ യൂണിയന്‍, ബ്രിട്ടന്‍, ചൈന, ബ്രസീല്‍ തുടങ്ങി വിവിധയിടങ്ങളില്‍നിന്നുള്ളവര്‍ക്കായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. മെക്‌സിക്കോയില്‍നിന്നും കാനഡയില്‍നിന്നുള്ളവര്‍ക്കും വിലക്ക് ബാധകമായിരുന്നു.

Next Post

യു.കെ: കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാന്‍ നടപടിയെടുക്കാതെ സംസാരം മാത്രം നടത്തുന്ന ലോകനേതാക്കളെ വിമര്‍ശിച്ച്‌ എലിസബത്ത് രാജ്ഞി

Fri Oct 15 , 2021
Share on Facebook Tweet it Pin it Email ലണ്ടന്‍: കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാന്‍ നടപടിയെടുക്കാതെ സംസാരം മാത്രം നടത്തുന്ന ലോകനേതാക്കളെ വിമര്‍ശിച്ച്‌ എലിസബത്ത് രാജ്ഞി. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് 31ന് നടക്കാനിരിക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ കോണ്‍ഫറന്‍സ് ഒഫ് പാര്‍ട്ടീസ് 26 ഉച്ചകോടിയില്‍ പങ്കെടുക്കാത്ത നേതാക്കളെ ഉദ്ദേശിച്ചായിരുന്നു രാജ്ഞിയുടെ പരോക്ഷ വിമര്‍ശനം. കഴിഞ്ഞ ദിവസം കാര്‍ഡിഫില്‍ വെല്‍ഷ് അസംബ്ലി ഉദ്ഘാടനം ചെയ്യാനെത്തിയ എലിസബത്ത് മരുമകളും കോണ്‍വാള്‍ പ്രഭ്വിയുമായ കാമിലയുമായും […]

You May Like

Breaking News

error: Content is protected !!