യു.എസ്.എ: ട്രംപിനെതിരായ കേസ്‌ അതീവ ജാഗ്രതയില്‍ അമേരിക്ക

ന്യൂ യോര്‍ക്ക്‌: താനുമായുണ്ടായിരുന്ന ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ നടിക്ക്‌ കൈക്കൂലി നല്‍കിയ കേസില്‍ മുന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ അറസ്റ്റിലാകാനുള്ള സാധ്യത ശക്തമായതോടെ അതീവ ജാഗ്രതയില്‍ അമേരിക്ക.

ട്രംപിനെതിരെ കുറ്റം ചുമത്താനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്‌. ചൊവ്വാഴ്ച അദ്ദേഹം അറസ്റ്റിലായേക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവന്നതോടെ അനുയായികളോട്‌ വലിയതോതിലുള്ള പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ ട്രംപ്‌ ആഹ്വാനം ചെയ്തിരുന്നു. തുടര്‍ന്നാണ്‌ രാജ്യത്ത്‌ സുരക്ഷ ശക്തമാക്കിയത്‌.

സ്‌റ്റോമി ഡാനിയല്‍സ്‌ എന്ന നടിക്ക്‌ 2016ല്‍ പണം നല്‍കിയ കേസില്‍ മാന്‍ഹാട്ടന്‍ ജില്ലാ അറ്റോര്‍ണിയാണ്‌ ട്രംപിനെതിരെ കുറ്റം ചുമത്താനുള്ള നടപടി സ്വീകരിക്കുന്നത്‌. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ക്രിമിനല്‍ കേസില്‍ കുറ്റം ചുമത്തപ്പെടുന്ന ആദ്യ മുന്‍ പ്രസിഡന്റാകും അദ്ദേഹം. 2024ലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന്‌ പ്രഖ്യാപിച്ചിട്ടുള്ള ട്രംപിന്‌ ഇത്‌ വലിയ തിരിച്ചടിയുമായേക്കും.

Next Post

യു.കെ: മുസ്ലിം പള്ളിയില്‍ നിസ്‌കാരം കഴിഞ്ഞിറങ്ങിയ പുരുഷനെ തീകൊളുത്തി അജ്ഞാത വസ്തു എറിഞ്ഞാണു തീകൊളുത്തിയത്

Wed Mar 22 , 2023
Share on Facebook Tweet it Pin it Email മുസ്ലീം പള്ളിയില്‍ നിന്നും മടങ്ങിയ പുരുഷനെ തീകൊളുത്തി. ഈ സംഭവത്തില്‍ തീവ്രവാദ അന്വേഷണത്തിന് ഉത്തരവ്. അജ്ഞാത വസ്തു സ്പ്രേ ചെയ്ത ശേഷമാണ് ജാക്കറ്റിന് തീകൊളുത്തിയത്. വീഡിയോ ദൃശ്യങ്ങള്‍ തെളിവ്. ഇരയ്ക്ക് തീകൊളുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. രാത്രി 7 മണിയോടെ എഡ്ജ്ബാസ്റ്റണില്‍ നിന്നും വീട്ടിലേക്ക് പോകുകയായിരുന്നു ഇദ്ദേഹം. പരുക്കേറ്റ വ്യക്തിയെ അടുത്തുണ്ടായിരുന്നവര്‍ തീകെടുത്തി രക്ഷപ്പെടുത്തി. മുഖത്തിന് […]

You May Like

Breaking News

error: Content is protected !!