ഒമാന്‍: സര്‍ഗവേദി നാടകോത്സവം വെള്ളിയാഴ്ച

സലാല: സര്‍ഗ്ഗവേദി സലാല സംഘടിപ്പിക്കുന്ന ആറാമത് ഏകദിന നാടകോത്സവം മെയ് 19ന് വെള്ളിയാഴ്ച നടക്കും. വാലി ഓഫീസിന് സമീപത്തായി മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആന്റ് ടൂറിസത്തിന് കീഴിലുള്ള മ്യൂസിയം ഹാളിലാണ് പരിപാടി നടക്കുക.

നാല് നാടകങ്ങളാണ് അരങ്ങേറുക. എസ്.എന്‍ കലാവേദി അവതരിപ്പിക്കുന്ന ചുഴി, കെ.എസ്.കെ സലാല അവതരിപ്പിക്കുന്ന അലാക്കിന്റെ അവുലും കഞ്ഞീം, സലാല ഫ്രണ്ട്‌സ് ആന്റ് ഫാമിലി അവതരിപ്പിക്കുന്ന സെമിത്തേരിയിലെ ഉപന്യാസങ്ങള്‍, സലാല ഫിലിം ഗ്രൂപ്പ് അവതരിപ്പിക്കുന്ന ബ്ലാക് ഔട്ട് എന്നിവയാണ് നാടകങ്ങള്‍.

നാടകോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികളായ എ.പി കരുണന്‍, ഡോ. നിഷ്താര്‍, ആഷിഖ് എന്നിവര്‍ അറിയിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് ചെയര്‍മാന്‍ രാകേഷ് കുമാര്‍ ജാ പരിപാടി ഉദ്ഘാടനം ചെയ്യും.

മ്യൂസിയം ഹാള്‍ പുതുക്കി പണിതതിന് ശേഷം ആദ്യമായാണ് ഒരു പ്രവാസി പരിപാടി അരങ്ങേറുന്നത്. 2019ലാണ് അവസാനമായി നാടകോത്സവം നടന്നത്. അന്ന് പരിപാടി വീക്ഷിക്കാന്‍ വന്‍ ജനാവലി എത്തിയിരുന്നു.

Next Post

കുവൈത്ത്: നിയമ ലംഘനതിന് കുവൈത്തില്‍ വ്യാപക പരിശോധനയില്‍ നിരവധി പേര്‍ പിടിയില്‍

Tue May 16 , 2023
Share on Facebook Tweet it Pin it Email കുവൈത്തില്‍ ഷുവൈഖ് ഇന്‍ഡസ്ട്രിയല്‍, ഹവല്ലി, ഖൈത്താന്‍, മഹ്‌ബൂല, ഖുറൈന്‍ മാര്‍ക്കറ്റ്‌സ്, ജഹ്‌റ ഇന്‍ഡസ്ട്രിയല്‍ എന്നിവിടങ്ങളില്‍ നടന്ന പരിശോധനയില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തി. താമസനിയമം ലംഘിച്ച 63 പേര്‍, റസിഡന്‍സി കാലഹരണപ്പെട്ട 40 പേര്‍, ഒരു രേഖകളും ഇല്ലാത്ത 91 പേര്‍, ഒളിച്ചോടിയവര്‍, മറ്റു കുറ്റകൃത്യങ്ങളില്‍ പ്രതികളായവര്‍, മദ്യപാനത്തില്‍ ഏര്‍പ്പെട്ടവര്‍ തുടങ്ങി നിരവധി പേര്‍ അറസ്റ്റിലായതായി അധികൃതര്‍ അറിയിച്ചു. ഖൈത്താന്‍ […]

You May Like

Breaking News

error: Content is protected !!