കുവൈത്ത്: നിയമ ലംഘനതിന് കുവൈത്തില്‍ വ്യാപക പരിശോധനയില്‍ നിരവധി പേര്‍ പിടിയില്‍

കുവൈത്തില്‍ ഷുവൈഖ് ഇന്‍ഡസ്ട്രിയല്‍, ഹവല്ലി, ഖൈത്താന്‍, മഹ്‌ബൂല, ഖുറൈന്‍ മാര്‍ക്കറ്റ്‌സ്, ജഹ്‌റ ഇന്‍ഡസ്ട്രിയല്‍ എന്നിവിടങ്ങളില്‍ നടന്ന പരിശോധനയില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തി.

താമസനിയമം ലംഘിച്ച 63 പേര്‍, റസിഡന്‍സി കാലഹരണപ്പെട്ട 40 പേര്‍, ഒരു രേഖകളും ഇല്ലാത്ത 91 പേര്‍, ഒളിച്ചോടിയവര്‍, മറ്റു കുറ്റകൃത്യങ്ങളില്‍ പ്രതികളായവര്‍, മദ്യപാനത്തില്‍ ഏര്‍പ്പെട്ടവര്‍ തുടങ്ങി നിരവധി പേര്‍ അറസ്റ്റിലായതായി അധികൃതര്‍ അറിയിച്ചു.

ഖൈത്താന്‍ മേഖലയില്‍ നടത്തിയ പരിശോധനയില്‍ താമസനിയമവും തൊഴില്‍ നിയമങ്ങളും ലംഘിച്ച 41 പേരെ അറസ്റ്റ് ചെയ്തു.അനധികൃത താമസക്കാരെയും കുറ്റവാളികളെയും കണ്ടെത്താനുള്ള പരിശോധനക്കിടെ ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് റസിഡന്‍സ് അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അറസ്റ്റിലായ എല്ലാവരെയും നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികളിലേക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക്ക് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി മീഡിയ ഡിപ്പാര്‍ട്മെന്റ് അറിയിച്ചു.

Next Post

യു.കെ: കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയം - യുകെ യില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്‌ സംഘടുപ്പിച്ച ആഘോഷങ്ങള്‍ ആവേശോജ്ജ്വലമായി

Tue May 16 , 2023
Share on Facebook Tweet it Pin it Email കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് നേടിയ ഉജ്ജ്വല വിജയത്തില്‍ യുകെയില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് നടത്തിയ ആഘോഷം ആവേശോജ്ജ്വലമായി. സാധാരണമായി സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേടുന്ന വിജയങ്ങള്‍ യുകെയില്‍ ഭാരതീയരൊന്നാകെ ആഘോഷമാക്കുന്ന പതിവില്ലെങ്കിലും രാഹുല്‍ ഗാന്ധിയുടെ സമീപ കാലത്തെ ലണ്ടന്‍ സന്ദര്‍ശനം യുകെയിലെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരില്‍ ആവേശം ഉയര്‍ത്തിയിരുന്നു. ദയനീയവും ഭീകരുമായ ജീര്‍ണ്ണതയില്‍ നിന്നും രാജ്യം വീണ്ടെടുക്കേണ്ടതിന്റെ […]

You May Like

Breaking News

error: Content is protected !!