കുവൈത്ത്: റീഡിങ് സംവിധാനങ്ങളില്‍ കൃത്രിമം പ്രവാസികള്‍ അടങ്ങുന്ന സംഘം അറസ്റ്റില്‍

കുവൈത്ത് സിറ്റി: വൈദ്യുതി സംവിധാനങ്ങള്‍ ഹാക്ക് ചെയ്യുകയും റീഡിങുകളിലും ബില്ലുകളിലും കൃത്രിമം കാണിക്കുക്കയും ചെയ്ത സംഘം അറസ്റ്റില്‍.

വൈദ്യുതി,ജല മന്ത്രാലയത്തിന്റെ റീഡിങ് സംവിധാനങ്ങളിലേക്കു നുഴഞ്ഞുകയറി ഉപഭോക്താക്കള്‍ക്കുള്ള സാമ്ബത്തിക കുടിശ്ശിക ബില്ലുകളില്‍ സംഘം കൃത്രിമം നടത്തിയിരുന്നു. പണം വാങ്ങി തട്ടിപ്പ് നടത്തി വന്ന സംഘത്തെ ഇലക്‌ട്രോണിക് കുറ്റകൃത്യങ്ങള്‍ നേരിടാനുള്ള വകുപ്പാണ് പിടികൂടിയത്.

ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹമ്മദ് അസ്സബാഹിന്റെ നിര്‍ദേങ്ങളുടെ അടിസ്ഥാനത്തില്‍ വൈദ്യുതി, ജല മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് പ്രതികളെ കണ്ടെത്തിയത്. വിവിധ അറബ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ അടങ്ങുന്നതാണ് സംഘം. പ്രതികളെയും പിടിച്ചെടുത്ത സാധനങ്ങളും പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

രാജ്യത്തിന്റെ സുരക്ഷയും സുസ്ഥിരതയും തകര്‍ക്കാൻ ശ്രമിക്കുന്നവരെ ശക്തമായി നേരിടുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Next Post

യു.കെ: യുകെയില്‍ ശരാശരി വാടകയില്‍ 10.3 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്

Wed Aug 9 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: യുകെയില്‍ ശരാശരി വാടകയില്‍ 10.3 ശതമാനം വര്‍ധനവുണ്ടായെന്നും ശരാശരി വാടകയില്‍ ജുലൈയില്‍ 1243 പൗണ്ടെന്ന റെക്കോര്‍ഡിലെത്തിയെന്നും ലെറ്റിംഗ് റഫറന്‍സിംഗ് ആന്‍ഡ് ഇന്‍ഷുറന്‍സ് ഫേമായ ഹോംലെറ്റ് റെന്റല്‍ ഇന്‍ഡെക്സില്‍ നിന്നുള്ള ഡാറ്റ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം 15.8 ശതമാനം വാര്‍ഷിക വാടക വര്‍ധനവ് രേഖപ്പെടുത്തിയ സ്‌കോട്ട്ലന്‍ഡാണ് ഇക്കാര്യത്തില്‍ മുന്നിലുള്ളത്. 12.9 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയ ലണ്ടനാണ് ഇക്കാര്യത്തില്‍ രണ്ടാം […]

You May Like

Breaking News

error: Content is protected !!