കുവൈത്ത്: പ്രവാസി ജീവനക്കാരെ പിരിച്ച്‌ വിടാനൊരുങ്ങി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം

കുവൈത്ത്: പ്രവാസി ജീവനക്കാരെ പിരിച്ച്‌ വിടാനൊരുങ്ങി വിദ്യാഭ്യാസ മന്ത്രാലയം. അധ്യയന വര്‍ഷത്തിന്റെ അവസാനത്തോടെ ആയിരത്തിലധികം അധ്യാപകരെ പിരിച്ചുവിടുമെന്നാണ് സൂചനകള്‍.

നിലവിലെ അധ്യയന വര്‍ഷം പൂര്‍ത്തിയാകുന്ന മുറക്ക് അധ്യാപകരെ ഒഴിവാക്കണമെന്നും അതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നും മന്ത്രാലയം വിദ്യാഭ്യാസ സഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി പ്രാദേശിക മാധ്യമമായ കുവൈത്ത് ടൈംസ് റിപ്പോര്‍ട്ടുചെയ്തു.

ഓരോ വിഷയങ്ങളിലും കുവൈത്തി പൗരന്മാരുടെ സേവനം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രവാസി അധ്യാപകരുടെ സര്‍വീസ് അവസാനിപ്പിക്കുക. മന്ത്രാലയത്തിലെ വിവിധ വകുപ്പുകളില്‍, ഭരണപരമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച്‌ സ്വദേശികള്‍ക്ക് നിയമനം നല്‍കും.

കുവൈത്ത് യൂനിവേഴ്സിറ്റിയില്‍ നിന്നും പബ്ലിക് അതോറിറ്റി ഫോര്‍ അപ്ലൈഡ് എഡ്യൂക്കേഷന്‍ ആന്റ് ട്രെയിനിംങ് കോളേജില്‍ നിന്നും ബിരുദം നേടിയ സ്വദേശികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കം. സിവില്‍ സര്‍വീസ് കമ്മീഷനുമായി സഹകരിച്ചായിരിക്കും നിയമനങ്ങള്‍ നടപ്പിലാക്കുക.

Next Post

യു.കെ: ഏപ്രില്‍ ഒന്നാം തീയതി മുതല്‍ യുകെയില്‍ വിമാന ടിക്കറ്റ് നിരക്ക് വര്‍ധിക്കും 4 അംഗ കുടുംബത്തിന് 400 പൗണ്ട് അധികം ചെലവാകും

Wed Mar 15 , 2023
Share on Facebook Tweet it Pin it Email ഏപ്രില്‍ 1 മുതല്‍ ദീര്‍ഘദൂര വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് ഒരാളിന് 87 പൗണ്ട് വീതമായിരിക്കും എ പി ഡി ചാര്‍ജ്ജ് എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ നിരക്കില്‍ ഇനിയും 10 പൗണ്ടിന്റെയെങ്കിലും വര്‍ദ്ധനവ് വീണ്ടും ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍ അതായത് എക്കോണമി ക്ലാസ്സിലിങ്ങനെയെങ്കില്‍ ബിസിനസ്സ് ക്ലാസില്‍ യാത്രക്കാര്‍ ഒന്നിന് 20 പൗണ്ടിന്റെയെങ്കിലും വര്‍ദ്ധന ഉണ്ടാകും. ഒരു അഞ്ചംഗ കുടുംബത്തിന് വിദേശത്തേക്ക് ഒഴിവുകാല യാത്രകള്‍ […]

You May Like

Breaking News

error: Content is protected !!