യു.കെ: യുകെയില്‍ മാര്‍ച്ചില്‍ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി ട്രാന്‍സാക്ഷനുകളില്‍ വന്‍ വര്‍ധന

ലണ്ടന്‍: ഈ കഴിഞ്ഞ മാര്‍ച്ചില്‍ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി ട്രാന്‍സാക്ഷനുകള്‍ വര്‍ധിച്ചുവെന്ന് വെളിപ്പെടുത്തി എച്ച്എംആര്‍സി രംഗത്തെത്തി. ഇത് പ്രകാരം കഴിഞ്ഞ മാസത്തില്‍ നോണ്‍ സീസണലി അഡ്ജസ്റ്റഡ് അടിസ്ഥാനത്തില്‍ 94,870 ട്രാന്‍സാക്ഷനുകളാണ് നടന്നിരിക്കുന്നത്. പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് കോവിഡിന് ശേഷം ശക്തമായി തിരിച്ച് വരാന്‍ തുടങ്ങിയതിന്റെ സൂചനയാണിതെന്നും വിലയിരുത്തലുണ്ട്. ഫെബ്രുവരിയിലെ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി ട്രാന്‍സാക്ഷനുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ 26 ശതമാനത്തിലധികം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പക്ഷേ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലുണ്ടായ ട്രാന്‍സാക്ഷനുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ മാര്‍ച്ചില്‍ ഇക്കാര്യത്തില്‍ 14 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സീസണലി അഡ്ജസ്റ്റഡ് അടിസ്ഥാനത്തില്‍ 89,560 റെസിഡന്‍ഷ്യല്‍ മാര്‍ച്ചില്‍ 89,560 റെസിഡന്‍ഷ്യല്‍ ട്രാന്‍സാക്ഷനുകളാണ് നടന്നിരിക്കുന്നതെന്ന് എച്ച്എംആര്‍സി കണക്കുകള്‍ സ്ഥിരീകരിക്കുന്നു. ഇക്കാര്യത്തില്‍ ഫെബ്രുവരിയേക്കാള്‍ ഒരു ശതമാനം വര്‍ധനവും 2022 മാര്‍ച്ചിലേക്കാള്‍ 19 ശതമാനം കുറവുമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും എച്ച്എംആര്‍സി എടുത്ത് കാട്ടുന്നു.

നോണ്‍-റെസിഡന്‍ഷ്യല്‍ ട്രാന്‍സാക്ഷനുകള്‍ പരിഗണിക്കുമ്പോള്‍ ഇവയില്‍ 13,040 എണ്ണം നടന്നിരിക്കുന്നത് നോണ്‍ സീസണലി ആയിട്ടാണ്. ഇക്കാര്യത്തില്‍ ഫെബ്രുവരിയേക്കാള്‍ 59 ശതമാനം വര്‍ധനവും ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ ആറ് ശതമാനം വര്‍ധനവുമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും എച്ച്എംആര്‍സി വെളിപ്പെടുത്തുന്നു. പ്രോപ്പര്‍ട്ടി മാര്‍ക്കറ്റില്‍ ഡിമാന്റേറി വരുന്ന സാഹചര്യം തിരിച്ച് വന്നിരിക്കുന്നുവെന്നും വില്‍പനകളുടെ എണ്ണം വര്‍ധിച്ചിരിക്കുന്നത് ഇതിന്റെ ശക്തമായ സൂചനയാണെന്നും ഷാബ്രൂക്കിലെ റിയല്‍ എസ്റ്റേറ്റ് മാനേജിംഗ് ഡയറക്ടറായ എമ്മ കോക്സ് അഭിപ്രായപ്പെടുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ട്രാന്‍സാക്ഷനുകളുടെ എണ്ണത്തില്‍ നേരിയ വര്‍ധനവുണ്ടായെങ്കിലും കഴിഞ്ഞ ദശാബ്ദത്തിലെ മാര്‍ച്ചുകളിലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ കുറവാണുള്ളതെന്നാണ് എംടി ഫിനാന്‍സ് ഡയറക്ടറായ തോമര്‍ അബൂഡി പറയുന്നു. തുടര്‍ച്ചയായ പലിശനിരക്ക് വര്‍ധിപ്പിക്കലിനും ജീവിതച്ചെലവേറിയതിനും ശേഷം നിലവിലും പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് റിക്കവറി മോഡിലാണെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു.

Next Post

ഒമാന്‍: എസ്.എഫ്.ടി ഈദ് കപ്പ് - സാപ്പില്‍ എഫ്.സി ജേതാക്കള്‍

Sat Apr 29 , 2023
Share on Facebook Tweet it Pin it Email മസ്‌കത്ത്: പ്രഥമ എസ്.എഫ്.ടി ഈദ് കപ്പ് 2023ല്‍ സാപ്പില്‍ എഫ്.സി ജേതാക്കളായി. ഫൈനലില്‍ ടെലി ബോയ്‌സിനെ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. അല്‍ നാസര്‍ ക്ലബ് അസിസ്റ്റന്റ് കോച്ച്‌ താരിഖ് അല്‍ മഷാലി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ഒളിമ്ബിക് കാറ്ററിങ് മാനേജര്‍ സുധാകരന്‍ ടൂര്‍ണമെന്റ് കിക്ക് ഓഫ് നടത്തി. ടൂര്‍ണമെന്റിലെ ബെസ്റ്റ് പ്ലെയര്‍ ആയി ഹസ്സന്‍ (ടെലി ബോയ്‌സ്), […]

You May Like

Breaking News

error: Content is protected !!