യു.കെ: രണ്ടു വര്‍ഷത്തിന് ശേഷം യുകെയില്‍ ഉദ്യോഗാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധന, കുടിയേറ്റക്കാര്‍ക്ക് തിരിച്ചടിയായേക്കും

ലണ്ടന്‍: രണ്ട് വര്‍ഷത്തിനിടെ ആദ്യമായി ജോലിക്ക് ആവശ്യമായ ഉദ്യോഗാര്‍ത്ഥികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധന രേഖപ്പെടുത്തിയതായി കണക്കുകള്‍. മാര്‍ച്ച് മാസത്തില്‍ ജോലിക്കാരുടെ ലഭ്യതയിലെ വര്‍ദ്ധനവ് മോശമില്ലാത്ത രീതിയിലായി. 2021 ഫെബ്രുവരിക്ക് ശേഷം യുകെ ഈ സ്ഥിതി കൈവരിക്കുന്നത് ആദ്യമാണെന്ന് റിക്രൂട്ട്മെന്റ് & എംപ്ലോയ്മെന്റ് കോണ്‍ഫെഡറേഷനും, കെപിഎംജിയും തയ്യാറാക്കിയ റിപ്പോര്‍ട്ട് പറയുന്നു. പെര്‍മനന്റ്, ടെമ്പററി ജീവനക്കാരുടെ ലഭ്യത മെച്ചപ്പെട്ടതാണ് വര്‍ദ്ധനവിന് ഇടയാക്കുന്നതെന്ന് ഗവേഷകര്‍ വ്യക്തമാക്കി. തൊഴില് അന്വേഷകര്‍ക്കിടയില്‍ ഉയര്‍ന്ന ആത്മവിശ്വാസമാണ് ഇപ്പോഴുള്ളത്. ജോലിക്കെടുക്കുന്ന സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതും ഗുണകരമായി. ഇതോടെ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ നേരിട്ട ലേബര്‍ വിപണിയിലെ കടുപ്പം കുറയാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് ഈ വര്‍ദ്ധനവ് വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ജോലിക്കാരുടെ ലഭ്യത പ്രധാന ആശങ്കയായി മാറിയിരുന്നു. പല സ്ഥാപനങ്ങള്‍ക്കും ജോലി ക്ഷാമം ഇപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെങ്കിലും ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് വലിയ വാര്‍ത്തയാണെന്ന് ആര്‍ഇസി ചീഫ് എക്സിക്യൂട്ടീവ് നീല്‍ കാര്‍ബെറി വ്യക്തമാക്കി. ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത്കെയര്‍, അക്കൗണ്ടന്‍സി, ഫിനാന്‍ഷ്യല്‍ മേഖലകളില്‍ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ഇപ്പോള്‍ നല്ല സമയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് മുന്നോട്ടുള്ള വഴി ‘കല്ലും, മുള്ളും’ നിറഞ്ഞതാണെന്ന് മുന്നറിയിപ്പുമായി ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്. യുകെയുടെ ഉത്പാദനം ചുരുങ്ങുന്നതായും, ആഗോള സാമ്പത്തിക പ്രതിസന്ധി രൂപപ്പെടാനുള്ള സാധ്യത വര്‍ദ്ധിക്കുന്നതായും ഐഎംഎഫ് മുന്നറിയിപ്പില്‍ വ്യക്തമാക്കി. ജി7 രാജ്യങ്ങളില്‍ ഈ വര്‍ഷം മോശം പ്രകടനം കാഴ്ചവെയ്ക്കുന്ന രാജ്യം ബ്രിട്ടന്‍ മാത്രമായിരിക്കുമെന്ന് ഐഎംഎഫ് അവകാശപ്പെടുന്നു. എന്നിരുന്നാലും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ നേരിടുന്ന ആഘാതം താരതമ്യേന മൃദുവായിരിക്കുമെന്ന് ഐഎംഎഫ് ഇപ്പോള്‍ കൂട്ടിച്ചേര്‍ക്കുന്നു. 2023-ല്‍ 0.3 ശതമാനം ഇടിവാണ് സമ്പദ് വ്യവസ്ഥ നേരിടുകയെന്ന് അവര്‍ വ്യക്തമാക്കുന്നു. നേരത്തെ ഇത് 0.6 ശതമാനമായിരുന്നു. ഈ ഘട്ടത്തിലും പ്രധാന സമ്പദ് വ്യവസ്ഥകളിലെ ‘മോശം’ പ്രകടനം നടത്തുന്ന രാജ്യമായി യുകെ മാറും. ജര്‍മ്മനിയ്ക്ക് പിന്നിലാണ് യുകെയുടെ സമ്പദ് വ്യവസ്ഥയും ആഘാതം നേരിടുന്നത്. ഇതിന് ശേഷം യുകെയുടെ വളര്‍ച്ച തിരിച്ചുപിടിക്കുകയും, അടുത്ത വര്‍ഷം ഒരു ശതമാനം വളരുകയും ചെയ്യുമെന്നാണ് പ്രവചനം. അതുകൊണ്ട് തന്നെ സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്നും യുകെ അതിവേഗം പുറത്തുകടക്കുമെന്നാണ് സൂചന.

Next Post

ഒമാന്‍: ഒമാനില്‍ ഭക്ഷ്യ ഗോഡൗണിന് തീപിടിച്ചു

Wed Apr 12 , 2023
Share on Facebook Tweet it Pin it Email ഒമാനില്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ ഭക്ഷ്യ ഗോഡൗണിന് തീപിടിച്ചു. നിസ്‌വ വിലായത്തിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തിങ്കളാഴ്ച രാത്രിയിലായിരുന്നു അപകടമെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗം അറിയിച്ചു.ആര്‍ക്കും പരിക്കില്ല. അഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന നിരവധി ഭക്ഷ്യസാധനങ്ങള്‍ കത്തിനശിച്ചു. അതേസമയം അന്താരാഷ്ട്ര കുറ്റാന്വേഷണ സംഘടനയായ ഇന്റര്‍പോള്‍ തേടുന്ന മൂന്ന് പ്രതികളെ ഒമാനില്‍നിന്ന് പിടികൂടി. വേറൊരു ജി.സി.സി […]

You May Like

Breaking News

error: Content is protected !!