ഒമാന്‍: ബന്ധങ്ങള്‍ വിപുലപ്പെടുത്തി ഇന്ത്യ-ഒമാന്‍ ചര്‍ച്ച

മസ്കത്ത്: ഒമാനും ഇന്ത്യയും തമ്മിലുള്ള രാഷ്ട്രീയ കൂടിയാലോചനകളുടെ 12ാമത് സെഷന്‍ തിങ്കളാഴ്ച വിദേശകാര്യ മന്ത്രാലയത്തിന്റെ ജനറല്‍ ഓഫിസില്‍ നടന്നു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ കോണ്‍സുലര്‍ കാര്യ, പാസ്‌പോര്‍ട്ട്, വിസ, വിദേശത്തുള്ള ഇന്ത്യന്‍ കാര്യങ്ങള്‍ (സി.പി.വി ആന്‍ഡ് ഒ.ഐ.എ ) എന്നിവക്കുള്ള അണ്ടര്‍ സെക്രട്ടറി ഔസഫ് സഈദും ഒമാന്‍ നയതന്ത്രകാര്യ വിദേശകാര്യ മന്ത്രാലയം അണ്ടര്‍സെക്രട്ടറി ശൈഖ് ഖലീഫ ബിന്‍ അലി അല്‍ ഹാര്‍ത്തിയുടേയും നേതൃത്വത്തിലായിരുന്നു ചര്‍ച്ചകള്‍. ഇരു രാജ്യങ്ങളും തമ്മില്‍ നിലവിലുള്ള ബന്ധങ്ങളെ കുറിച്ചും വിവിധ മേഖലകളില്‍ അവ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും ഇരുപക്ഷവും ചര്‍ച്ചയില്‍ ഊന്നിപ്പറഞ്ഞു.

ബിസിനസ്, നിക്ഷേപ അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനെക്കുറിച്ചും കോണ്‍സുലര്‍ കാര്യങ്ങളും വിശകലനം ചെയ്തു. ഈ വര്‍ഷം ഇന്ത്യയുടെ നേതൃത്വത്തില്‍ നടക്കുന്ന ജി 20 യോഗങ്ങളില്‍ ഒമാന്റെ അതിഥിയായി പങ്കെടുക്കുന്നതിനെ കുറിച്ചും ചര്‍ച്ചകള്‍ നടന്നു.

ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരങ്, അന്താരാഷ്ട്ര സഹകരണ വകുപ്പ് മേധാവി ഷെയ്ഖ് ഹമദ് സെയ്ഫ് അല്‍ റവാഹി, ഇരുഭാഗത്തുമുള്ള നിരവധി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Next Post

കുവൈത്ത്: കുവൈത്തില്‍ ഗൂഗിള്‍ പേ സേവനം ആരംഭിച്ചതായി കുവൈത്ത് നാഷണല്‍ ബാങ്ക്

Wed Mar 1 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: ആപ്പിള്‍ പേ, സാംസങ് പേ സേവനങ്ങളുടെ വിജയത്തിന് ശേഷം ഇലക്‌ട്രോണിക് പേയ്‌മെന്റിനായി ഗൂഗിള്‍ പേ സേവനം ആരംഭിച്ചതായി കുവൈത്ത് നാഷണല്‍ ബാങ്ക് അറിയിച്ചു. റെഗുലേറ്ററി, സാങ്കേതിക നിബന്ധനകള്‍ ഉറപ്പാക്കിയ ശേഷമാണ് പുതിയ ഇലക്‌ട്രോണിക് പേയ്‍മെന്റ് സംവിധാനം ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്. കുവൈത്തില്‍ നിലവില്‍ ലഭ്യമായ ആപ്പിള്‍ പേ, സാംസങ് പേ സേവനങ്ങള്‍ക്ക് സമാനമായി ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിന് […]

You May Like

Breaking News

error: Content is protected !!