സര്‍ക്കാര്‍ ആശുപത്രികളിലും ക്ലിനിക്കുകളിലും ഡോക്ടര്‍ അപ്പോയ്ന്റ്മെന്റ് ഓണ്‍ലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയതായി ആരോഗ്യമന്ത്രാലയം.
ആരോഗ്യ സേവനങ്ങള്‍ പൂര്‍ണമായും ഓട്ടോമേറ്റ് ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. രോഗികള്‍ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ് സൈറ്റ് വഴിയോ കുവൈത്ത് ഹെല്‍ത്ത് ക്യൂ -8 ആപ്ലിക്കേഷന്‍ വഴിയോ ആണ് ബുക്കിങ്ങ് നടത്തേണ്ടത്.