ഒമാന്‍: നിക്ഷേപാവസരങ്ങള്‍ തുറന്ന് ‘ഇന്‍വെസ്റ്റ് ഒമാന്‍’ ഹാള്‍

മസ്കത്ത്: വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സി.എ.എ) അങ്കണത്തില്‍ ‘ഇന്‍വെസ്റ്റ് ഒമാന്‍’ ഹാള്‍ ഉദ്ഘാടനം ചെയ്തു.

ഒമാനിലെ ബിസിനസ് അന്തരീക്ഷം വികസിപ്പിക്കുന്നതിനും വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും പ്രാദേശികവത്കരിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.

ധനകാര്യ മന്ത്രി സുല്‍ത്താന്‍ സലിം അല്‍ ഹബ്സിയുടെ നേതൃത്വത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍. ചടങ്ങില്‍ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് മുഹമ്മദ് അല്‍ യൂസഫ്, ഉന്നതര്‍, വിശിഷ്ട വ്യക്തികള്‍, ജി.സി.സി അംബാസഡര്‍മാര്‍, നിക്ഷേപകര്‍, സുല്‍ത്താനേറ്റിന് അകത്തും പുറത്തുമുള്ള ബിസിനസ് ഉടമകള്‍, സര്‍ക്കാര്‍, സ്വകാര്യ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ഒമാനില്‍ നിക്ഷേപ പദ്ധതി സ്ഥാപിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമുള്ള എല്ലാ നടപടിക്രമങ്ങളും ആവശ്യകതകളും പൂര്‍ത്തീകരിക്കുന്ന അന്തരീക്ഷം വര്‍ധിപ്പിക്കുകയാണ് ‘ഇന്‍വെസ്റ്റ് ഒമാന്‍’ ഹാള്‍ ലക്ഷ്യമിടുന്നത്.

എല്ലാ മേഖലകളിലെയും നിക്ഷേപ അവസരങ്ങളും നിക്ഷേപകര്‍ക്ക് നല്‍കുന്ന പ്രോത്സാഹനങ്ങളും സൗകര്യങ്ങളും ഹാളില്‍ പ്രദര്‍ശിപ്പിക്കും. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, മസ്‌കത്ത് മുനിസിപ്പാലിറ്റി, റോയല്‍ ഒമാന്‍ പൊലീസ് (ഇമിഗ്രേഷന്‍, പാസ്‌പോര്‍ട്ട്), പ്രത്യേക സാമ്ബത്തിക മേഖലകള്‍ക്കും സ്വതന്ത്ര മേഖലകള്‍ക്കുമുള്ള പബ്ലിക് അതോറിറ്റി (ഒ.പി.എ.ഇസെഡ്), പരിസ്ഥിതി അതോറിറ്റി, ഭവന, നഗരാസൂത്രണ മന്ത്രാലയം, പൈതൃക, ടൂറിസം മന്ത്രാലയം, കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം, തൊഴില്‍ മന്ത്രാലയം, ജുഡീഷ്യറിക്ക് വേണ്ടിയുള്ള ഭരണകാര്യ സമിതി (നോട്ടറി പബ്ലിക്), ഗതാഗത, വാര്‍ത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം എന്നിവയാണ് ‘ഇന്‍വെസ്റ്റ് ഒമാന്‍’ ഹാളില്‍ വരുന്നത്.

വാണിജ്യ ബാങ്ക്, ടെലികമ്യൂണിക്കേഷന്‍ കമ്ബനി, നിയമ ഉപദേശക ഓഫിസ്, അക്രഡിറ്റേഷന്‍ ഓഫിസ് എന്നിവയുള്‍പ്പെടെ ഹാളിനുള്ളില്‍ നിക്ഷേപകരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന ആറ് സ്വകാര്യ സ്ഥാപനങ്ങളും ഉള്‍പ്പെടുന്നുണ്ട്. ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാര്‍ക്കും അണ്ടര്‍ സെക്രട്ടറിമാര്‍ക്കും ‘ഇന്‍വെസ്റ്റ് ഒമാന്‍’ ഹാളിനെയും അതു നല്‍കുന്ന സേവനങ്ങളെയും അടുത്തറിയുന്നതിനുള്ള പര്യടനവും ഒരുക്കിയിരുന്നു. നിക്ഷേപകരുമായി ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടത്തി അവരുടെ പദ്ധതികളെ കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നതിനും ഒമാനില്‍ ലഭ്യമായ നിക്ഷേപ അവസരങ്ങള്‍ അവതരിപ്പിക്കുന്നതിനുമായാണ് ഹാള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.

Next Post

കുവൈത്ത്: കുവൈറ്റ് സഹകരണ സംഘത്തിലെ സ്വദേശിവത്കരണ നിരക്ക് 6% ആയി കുറച്ചു

Thu Mar 2 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: രാജ്യത്തെ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനായി അധികാരികള്‍ അടുത്തിടെ എടുത്ത തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ സഹകരണ സംഘങ്ങളിലെ കുവൈറ്റ് വത്കരണം 6 ശതമാനമായി കുറയ്ക്കാന്‍ തീരുമാനിച്ചു. നേരത്തെ 7 % കുവൈറ്റ് വത്കരണം നടപ്പാക്കണമെന്നായിരുന്നു നിര്‍ദേശം. ജനറല്‍ മാനേജര്‍മാരും അവരുടെ ഡെപ്യൂട്ടികളും വകുപ്പ് മേധാവികളും ഉള്‍പ്പെടുന്ന സൂപ്പര്‍വൈസറി സ്ഥാനങ്ങളുടെ മൊത്തം എണ്ണം ഇതില്‍ ഉള്‍പ്പെടുന്നില്ല. 2021 ലെ മന്ത്രിതല […]

You May Like

Breaking News

error: Content is protected !!