യു.കെ: ലണ്ടന്‍ തെരുവില്‍ ലുങ്കിയും ബ്ലൗസും ധരിച്ച് മലയാളി പെണ്‍കുട്ടി

ഇത് ഫോട്ടോഷൂട്ടുകളുടെ കാലമാണ്. വ്യത്യസ്തമായ കണ്‍സപ്റ്റുകളിലൂടെ ഫോട്ടോഷൂട്ട് നടത്തി പ്രശസ്തരായവരും ഏറെ. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും വൈറലാവാറുമുണ്ട്. എന്നാല്‍ ലണ്ടനില്‍ നടത്തിയ ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. വെറും ഫോട്ടോഷൂട്ടല്ല, മലയാളി പെണ്‍കുട്ടിയുടെ ‘തനി നാടന്‍’ ലുക്കിലെ ഫോട്ടോഷൂട്ടാണിത്. ലണ്ടന്‍ തെരുവുകളില്‍ ലുങ്കിയും ബ്ലൗസും തോര്‍ത്തും ധരിച്ച് ഒരു സുന്ദരി പെണ്‍കുട്ടി നില്‍ക്കുന്നു. ഈ ഫോട്ടോസാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. വളരെ കൗതുകത്തോടെയാണ് സോഷ്യല്‍ മീഡിയ ഈ ഫോട്ടോഷൂട്ടിനെ ഏറ്റെടുത്തത്. ഫോട്ടോഷൂട്ടിന് മോഡലായത് കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിനിയായ വിന്യ രാജ് ആണ്. ലൂട്ടനില്‍ താമസിക്കുന്ന എം എസ് സി ഇന്റര്‍നാഷണല്‍ ബിസിനസ് മാനേജ്മെന്റ് വിദ്യാര്‍ത്ഥിനിയാണ് വിന്യ. രണ്ടു വര്‍ഷമായി യുകെയിലാണ് താമസം.ബെറ്റര്‍ ഫ്രെയിംസ് ഫോട്ടോഗ്രഫി യുകെ എന്ന സ്ഥാപനത്തിന്റെ പാര്‍ട്ണറായ മലയാളി ഫോട്ടോഗ്രാഫര്‍ സാജു അത്താണിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ബെറ്റര്‍ ഫ്രെയിംസ് ഫോട്ടോഗ്രഫിയും വിന്യയും ഇന്‍സ്റ്റാഗ്രാമില്‍ ഈ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

Next Post

ഒമാന്‍: ചെമ്മീൻ പിടിക്കുന്നതിനും വ്യാപാരത്തിനും നിരോധനം

Tue Dec 5 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: രാജ്യത്ത് ചെമ്മീൻ പിടിക്കുന്നതിനും വ്യാപാരത്തിനുമുള്ള നിരോധനം പ്രാബല്യത്തില്‍ വന്നതായി കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അറിയിച്ചു. ഡിസംബര്‍ ഒന്ന് മുതല്‍ ആഗസ്റ്റ് 31വരെയാണ് ചെമ്മീൻ പിടിക്കുന്നതിനും വ്യാപാരം ചെയ്യുന്നതിനുമുള്ള നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവിലെ ചെമ്മീനുകളുടെ ബീജസങ്കലനം, പുനരുല്‍പാദനം, സ്വാഭാവിക വളര്‍ച്ച എന്നിവ കണക്കിലെടുത്താണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. നിരോധനം ആരംഭിക്കുന്നതിനു മുമ്ബ് മത്സ്യത്തൊഴിലാളികള്‍, മത്സ്യം കൊണ്ടുപോകുന്നവര്‍, കമ്ബനികള്‍, […]

You May Like

Breaking News

error: Content is protected !!