കുവൈത്ത്: കുവൈറ്റില്‍ കുടുംബ വിസ അനുവദിക്കുന്നത് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കുവൈത്ത് അധികൃതമായി ചര്‍ച്ച നടത്തി വി. മുരളീധരന്‍

കുവൈറ്റ്: കുവൈറ്റില്‍ കുടുംബ വിസ അനുവദിക്കുന്നത് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി. മുരളീധരന്‍ കുവൈത്ത് അധികൃതമായി കൂടിക്കാഴ്ച നടത്തി.

കുവൈത്ത് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് അല്‍ സബാഹ്, വിദേശകാര്യ മന്ത്രി സാലിം അബ്ദുള്ള അല്‍ സബാഹ് എന്നിവര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുമായും ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.

ചര്‍ച്ചകള്‍ ആശാവഹമായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കുവൈത്ത് സന്ദര്‍ശനം ഉടന്‍ തന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. നേരത്തെ കുവൈത്ത് വിദേശകാര്യ ഉപമന്ത്രി ഷെയ്ഖ് ജറാഹ് അല്‍ ജാബര്‍ അല്‍ സബാഹുമായും മന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.

കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഒരുക്കിയ വിരുന്നില്‍ ചന്ദ്രയാന്‍ ദൗത്യത്തിന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് കേക്ക് മുറിക്കല്‍ ചടങ്ങും നടന്നു.

Next Post

യു.കെ: ഒന്‍പതു മാസം മുമ്പ് സ്റ്റുഡന്റ് വിസയില്‍ യുകെയില്‍ എത്തിയ ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥി ലണ്ടനില്‍ മരിച്ച നിലയില്‍

Thu Aug 24 , 2023
Share on Facebook Tweet it Pin it Email കുഷ് പട്ടേല്‍ എന്ന യുവാവാണ് മരണപ്പെട്ടത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ലണ്ടന്‍ ബ്രിഡ്ജിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം, മരണത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണ്. സിസിടിവി ദൃശ്യങ്ങളുടെയും ഫോണിന്റെ അവസാനത്തെ ലൊക്കേഷന്റെയും അടിസ്ഥാനത്തില്‍ നടത്തിയ പത്തു ദിവസത്തെ തിരച്ചിലിനൊടുവിലാണ് പട്ടേലിന്റെ മൃതദേഹം കണ്ടെത്തിയത്. ഡിഎന്‍എ പരിശോധനയിലൂടെയാണ് പോസിറ്റീവ് ഐഡന്റിഫിക്കേഷന്‍ ലഭിച്ചത്. ഒമ്പത് മാസം മുമ്പ് ഒരു സര്‍വകലാശാലയില്‍ […]

You May Like

Breaking News

error: Content is protected !!