ഒമാൻ: ഗ്ലോബൽ മണി എക്​സ്​ചേഞ്ചിന്‍റെ പുതിയ ശാഖ റൂവി ഹൈ സ്ട്രീറ്റിൽ

മസ്​കത്ത്​: ഒമാനിലെ മുന്‍നിര ധനവിനിമയ സ്​ഥാപനമായ ഗ്ലോബല്‍ മണി എക്​സ്​ചേഞ്ചി​െന്‍റ കെ.എം.ട്രേഡിങ്​ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന ശാഖ പുതിയ കെട്ടിടത്തിലേക്ക്​ മാറ്റി. റൂവി ഹൈ സ്ട്രീറ്റില്‍ ബാങ്ക് മസ്കത്തിനോട് ചേര്‍ന്നാണ് പുതിയ ഓഫിസ്​. ഗ്ലോബല്‍ മണി എക്​സ്​ചേഞ്ച്​ മാനേജിങ്​ ഡയറക്​ടര്‍ കെ.എസ്​ സുബ്രഹ്​മണ്യന്‍ ഉദ്​ഘാടനം ചെയ്​തു. കോവിഡ്​ മാനദണ്ഡങ്ങള്‍ പാലിച്ച്‌​ ലളിതമായാണ്​ ഉദ്​ഘാടന ചടങ്ങ്​ നടത്തിയത്​. കഴിഞ്ഞ 20 വര്‍ഷമായി ഒമാനില്‍ പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ മണി എക്​സ്​ചേഞ്ചിന്​ ഉപഭോക്​താക്കള്‍ നല്‍കിവരുന്ന പിന്തുണക്ക്​ മാനേജിങ്​ ഡയറക്​ടര്‍ കെ.എസ്​ സുബ്രമണ്യന്‍ നന്ദിയറിയിച്ചു.

Next Post

ഒമാൻ: കൊവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞു - ഇനി ആശ്വാസത്തിന്റെ നാളുകള്‍

Wed Oct 27 , 2021
Share on Facebook Tweet it Pin it Email മസ്‍കത്ത് : കൊവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞു ഒമാനില്‍ ആശ്വാസത്തിന്റെ നാളുകള്‍. രാജ്യത്ത് പത്ത് പേര്‍ മാത്രമാണ് കൊവിഡ് ബാധിച്ച്‌ ഇപ്പോള്‍ ആശുപത്രികളിലുള്ളത്.ഇവരില്‍ തന്നെ രണ്ട് പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയില്‍ . കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതാകട്ടെ മൂന്ന് കൊവിഡ് രോഗികളെയും. പുതിയതായി 22 പേര്‍ക്കാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന […]

You May Like

Breaking News

error: Content is protected !!