കുവൈത്ത്: ഫായിസും സൈക്കിളും കുവൈത്തില്‍

കുവൈത്ത് സിറ്റി: രാജ്യങ്ങള്‍ പലതു പിന്നിട്ട്, ജനസാഗരത്തെ കണ്ട്, പ്രകൃതിയുടെ പല ഭാവങ്ങള്‍ മാറിമാറി അനുഭവിച്ച്‌ ഫായിസും അവന്റെ സൈക്കിളും യാത്ര തുടരുന്നു. ശനിയാഴ്ച രാവിലെ എട്ടിന് നുവൈസിബ് വഴി കുവൈത്ത് അതിര്‍ത്തിയില്‍ പ്രവേശിക്കുന്നതോടെ ഫായിസ് യാത്രയില്‍ പുതിയൊരു രാജ്യത്തിന്റെ പേരുകൂടി എഴുതിച്ചേര്‍ക്കും.

35 രാജ്യങ്ങളിലൂടെ 30,000 കിലോമീറ്റര്‍ സഞ്ചരിച്ച്‌ രണ്ടു ഭൂഖണ്ഡങ്ങള്‍ താണ്ടി ലണ്ടനിലെത്തുകയാണ് ഫായിസിന്റെ സ്വപ്നം. ഈ വര്‍ഷം ആഗസ്റ്റ് 15ലെ സ്വാതന്ത്ര്യദിനത്തില്‍ തിരുവനന്തപുരത്തുനിന്ന് തുടങ്ങിയ യാത്ര സൗദി അതിര്‍ത്തി കടന്നാണ് കുവൈത്തില്‍ എത്തുന്നത്. 450 ദിവസം പിന്നിടുമ്ബോള്‍ ലണ്ടനിലേക്ക് എത്താനാകുമെന്നാണ് പ്രതീക്ഷ.

കുവൈത്തില്‍ ഈ മാസം 31 വരെ തുടരുന്ന ഫായിസ് തുടര്‍ന്ന് ഇറാഖിലേക്കു സൈക്കിള്‍ ചവിട്ടും. പിന്നെ ഇറാനും അസര്‍ബൈജാനും ജോര്‍ജിയയും തുര്‍ക്കിയും മറികടന്നു യൂറോപ്പിലേക്ക് പ്രവേശിക്കും. ‘ആസാദി കാ അമൃത് മഹോത്സവി’ന്‍റെ ഭാഗമായി ലോകരാജ്യങ്ങള്‍ പരസ്പര സ്നേഹത്തില്‍ വര്‍ത്തിക്കണമെന്ന സ്നേഹസന്ദേശത്തോടെ ‘ഹൃദയത്തില്‍നിന്നും ഹൃദയത്തിലേക്ക്’ എന്ന ആപ്തവാക്യവുമായി ടീം എക്കോ വീലേഴ്സിന്‍റെ നേതൃത്വത്തില്‍ റോട്ടറി ഇന്‍റര്‍നാഷനലിന്‍റെ പിന്തുണയോടെയാണ് ഫായിസ് സൈക്കിളില്‍ ഭൂഖണ്ഡങ്ങള്‍ ചുറ്റാനിറങ്ങിയത്.

ഫായിസ്

ലോക സമാധാനം, സീറോ കാര്‍ബണ്‍, മയക്കുമരുന്നിനെതിരെയുള്ള ബോധവത്കരണം എന്നിവയും യാത്രാലക്ഷ്യങ്ങളാണ്. കേരളത്തില്‍ തുടങ്ങിയ യാത്ര മുംബൈയിലെത്തിയശേഷം വിമാനമാര്‍ഗം ഒമാനിലിറങ്ങി. അവിടെനിന്ന് റോഡുമാര്‍ഗം യു.എ.ഇയും ഖത്തറും ബഹ്റൈനും സൗദിയും പിന്നിട്ടാണ് കുവൈത്തില്‍ എത്തുന്നത്. അമേരിക്കന്‍ കമ്ബനിയുടെ സര്‍ലേഡിസ്ക് ട്രക്കര്‍ സൈക്കിളിലാണ് സഞ്ചാരം.

കോഴിക്കോട് തലക്കുളത്തൂര്‍ സ്വദേശിയായ ഫായിസ് വിപ്രോയിലെ ജോലി രാജിവെച്ചാണ് സൈക്കിളില്‍ ലോകം ചുറ്റാന്‍ ഇറങ്ങിയത്. 2019ല്‍ കോഴിക്കോട്ടുനിന്ന് സിംഗപ്പൂരിലേക്കായിരുന്നു ആദ്യ യാത്ര. നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്മര്‍, തായ്‍ലന്‍ഡ്, മലേഷ്യ വഴി 104 ദിവസംകൊണ്ട് 8,000 കിലോമീറ്റര്‍ സഞ്ചരിച്ച്‌ അന്ന് വിജയകരമായി സിംഗപ്പൂരിലെത്തി.

ഏതാനും ജോടി വസ്ത്രം, സൈക്കിള്‍ ടൂള്‍സ്, സ്ലീപ്പിങ് ബാഗ്, കാമറ തുടങ്ങിയവയാണ് യാത്രയില്‍ കൂട്ട്. ഭാര്യ ഡോ. അസ്മിന്‍ ഫായിസ് യാത്രക്ക് എല്ലാ പ്രോത്സാഹനവും നല്‍കി ദൂരെയാണെങ്കിലും കൂടെയുണ്ട്. മക്കളായ ഫഹ്സിന്‍ ഉമര്‍, അയ്സിന്‍ നഹേല്‍ എന്നിവരും പിതാവിന് മുഴുവന്‍ പിന്തുണയും നല്‍കുന്നു.

Next Post

കുവൈത്ത്: കുവൈറ്റില്‍ സന്ദര്‍ശക വിസയിലെത്തിയ രണ്ട് യുവതികളെ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് അറസ്റ്റ് ചെയ്‍തു

Sat Dec 24 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് രണ്ട് യുവതികളെ അറസ്റ്റ് ചെയ്‍തു. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റിന് കീഴിലുള്ള പബ്ലിക് മോറല്‍ ആന്റ് ആന്റി ട്രാഫികിങ് വിഭാഗമാണ് പരിശോധന നടത്തിയത്. വേശ്യാവൃത്തിക്കായി ആളുകളെ എത്തിച്ച്‌ പണം വാങ്ങുന്ന അന്താരാഷ്‍ട്ര സംഘത്തിന്റെ ഭാഗമാണ് ഇരുവരുമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പ്രസ്‍താവനയില്‍ പറയുന്നു. ഇരുവരും സന്ദര്‍ശക വിസയിലാണ് കുവൈത്തില്‍ പ്രവേശിച്ചത്. ഇവര്‍ […]

You May Like

Breaking News

error: Content is protected !!