കുവൈത്ത്: ഒമിക്രോണ്‍ പ്രതിരോധ നടപടികളുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി: രാജ്യത്ത് കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യ മന്ത്രാലയം പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നു. കോവിഡ് ബൂസ്റ്റര്‍ ഡോസ് വിതരണം ഉടന്‍ ആരംഭിക്കുമെന്നാണ് സൂചനകള്‍. ഒമിക്രോണ്‍ വകഭേദത്തില്‍ ഉള്‍പ്പെട്ട എക്സ്.ബി.ബി-1.5 എന്ന ഉപവകഭേദം ബുധനാഴ്ച രാജ്യത്ത് സ്ഥിരീകരിച്ചിരുന്നു.

എന്നാല്‍, ഇതില്‍ ആശങ്കപ്പെടാനില്ലെന്നും രാജ്യത്തെ ആരോഗ്യരംഗം സുസ്ഥിരമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പകര്‍ച്ചവ്യാധി നിയന്ത്രണവിധേയമായിട്ടുണ്ട്. കോവിഡ് നിയന്ത്രണത്തിനായി പ്രവര്‍ത്തിക്കുന്ന പ്രത്യേക സമിതി പകര്‍ച്ചവ്യാധി സാഹചര്യങ്ങള്‍ സൂക്ഷ്‍മമായി നിരീക്ഷിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി. അതിനിടെ, കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ബൂസ്റ്റര്‍ ഡോസിന്റെ വിതരണം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച്‌ പ്രാദേശിക പത്രമായ അല്‍ റായ് റിപ്പോര്‍ട്ട് ചെയ്തു.

പ്രായമായവര്‍, വിട്ടുമാറാത്ത രോഗികള്‍ തുടങ്ങിയ ഉയര്‍ന്ന അപകടസാധ്യത വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് വാക്സിന്‍ വിതരണത്തില്‍ മുന്‍ഗണന നല്‍കുക. അതോടൊപ്പം ആരോഗ്യ പ്രവര്‍ത്തകര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്കും വാക്സിന്‍ വിതരണം ചെയ്യും. കാലം കഴിയുന്തോറും വൈറസുകള്‍ക്ക് ജനിതകമാറ്റം സംഭവിക്കുന്നതിനാല്‍ പേടിക്കേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

എന്നാല്‍, പനി, ഗുരുതര ശ്വാസപ്രശ്‌നങ്ങള്‍ എന്നിവയുള്ള രോഗികള്‍ ശ്രദ്ധിക്കണം. സാമൂഹിക അകലം പാലിക്കുക, കൈ കഴുകുക, സാനിറ്റൈസര്‍ ഉപയോഗിക്കുക എന്നിവയില്‍ ശ്രദ്ധചെലുത്തുന്നത് നല്ലതാണ്. പ്രായമായവര്‍, വിട്ടുമാറാത്ത രോഗമുള്ളവര്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ പകര്‍ച്ചപ്പനിക്കെതിരായ സീസണല്‍ ഡോസും കോവിഡ് ബൂസ്റ്റര്‍ ഡോസും എടുക്കണം.

Next Post

യു.കെ: `എന്തിനാണവന്‍ എെന്‍റ മക്കളെ കൊന്നത്…'; ബ്രിട്ടനില്‍ കൊല്ലപ്പെട്ട മലയാളി നഴ്സിന്‍റെയും മക്കളുടെയും മൃതദേഹം നാട്ടിലെത്തിച്ചു

Sat Jan 14 , 2023
Share on Facebook Tweet it Pin it Email ബ്രിട്ടനില്‍ കെറ്ററിംഗില്‍ കൊല്ലപ്പെട്ട മലയാളി നഴ്സിന്‍റെയും മക്കളുടെയും മൃതദേഹം നാട്ടിലെത്തിച്ചു. വൈക്കം സ്വദേശി അ‍ഞ്ജുവിന്‍റെയും മക്കളായ ജാന്‍വി, ജീവ എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് കൊച്ചിയിലെത്തിച്ചത്. രാവിലെ എട്ടിന് നെടുമ്ബാശ്ശേരിയിലെത്തിച്ച മൃതദേഹങ്ങള്‍ ഉച്ചയ്ക്ക് ഒരു മണിയ്ക്ക് വീട്ടുവളപ്പില്‍ സംസ്കരിക്കും. തന്‍റെ മകളെയും കൊച്ചുമക്കളെയും കൊലപ്പെടുത്തിയ സഞ്ജുവിന് പരമാവധി ശിക്ഷ നല്‍കണമെന്ന് അ‍ഞ്ജുവിന്‍റെ പിതാവ് അശോകന്‍ മാധ്യമങ്ങളോട് പറഞ്ഞു. മകളെയും കുട്ടികളെയും […]

You May Like

Breaking News

error: Content is protected !!